നടന് മുകേഷിനെ പ്രണയിച്ചിരുന്നില്ലെന്ന് ഭാര്യ മേതില്‍ ദേവിക. ആലോചിച്ച് ഉറപ്പിച്ച് ജാതകപ്രകാരം നടത്തിയ വിവാഹമായിരുന്നു തങ്ങളുടേതെന്നും ദേ...
നടന് മുകേഷിനെ പ്രണയിച്ചിരുന്നില്ലെന്ന് ഭാര്യ മേതില്‍ ദേവിക. ആലോചിച്ച് ഉറപ്പിച്ച് ജാതകപ്രകാരം നടത്തിയ വിവാഹമായിരുന്നു തങ്ങളുടേതെന്നും ദേവിക പറഞ്ഞു.
കല്യാണ ആലോചനയുമായി ആദ്യമെത്തിയത് മുകേഷിന്റെ ഒരു സുഹൃത്തായിരുന്നു. ഞാനത് നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍ മുകേഷിന്റെ സഹോദരി സന്ധ്യാ രാജേന്ദ്രനും ഭര്‍ത്താവ് ഇ.എ. രാജേന്ദ്രനും ഇക്കാര്യം ആവര്‍ത്തിച്ചു. ഇതോടെയാണ് ഞാനും വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. തുടര്‍ന്ന് വീട്ടുകാരുമായി ആലോചിച്ച് ജാതകം നോക്കി. ജാതകം നല്ല ചേര്‍ച്ചയുണ്ടായിരുന്നു.
ജാതകം യോജിക്കുമെന്ന് അറിയച്ചതോടെയാണ് മുകേഷുമായി വിശദമായി സംസാരിച്ചത്. ഞങ്ങള്‍ രണ്ടുപേരും കലാകാരന്മാരാണ്. ഇതുകൊണ്ടുതന്നെ പരസ്പരം മനസിലാക്കാനും അംഗീകരിക്കാനും കവിയും. പ്രത്യേക എനര്‍ജിയോടെ കലയ്ക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്- ദേവിക പറഞ്ഞു.
COMMENTS