കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാ...
കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സെക്രട്ടേറിയറ്റില്‍ പത്രസമ്മേളനത്തിലാണ് നടപടിയെ രൂക്ഷമായ ഭാഷയില്‍ അവര്‍ വിമര്‍ശിച്ചത്.
ജനങ്ങള്‍ എന്തുകഴിക്കണം എന്നു തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അല്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. എന്തു കഴിക്കണമെന്നും ധരിക്കണമെന്നും തീരുമാനിക്കേണ്ടത് ജനങ്ങളാണ്. റമദാന് മാസത്തില്‍ ഇങ്ങനെയൊരു ഉത്തരവിറക്കിയത് സംശയമുണ്ടാക്കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങളുടെമേല്‍ കേന്ദ്രത്തിന്റെ തീരുമാനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിതെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ഉത്തരവ് നിയമലംഘനമാണെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞു. മതേതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കേന്ദ്രത്തിന്റെ തീരുമാനത്തിന് എതിരാണെന്നും അവര്‍ പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തു രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലും നാഗ്പൂരിലുമുള്ളവര് കേരളത്തിലെ ജനങ്ങള്‍ എന്തുകഴിക്കണമെന്നു തീരുമാനിക്കണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.
Tags: Mamata Banerjee, Bengal, Chief Minister, India, Kerala, Beef ban

COMMENTS