മമ്മൂട്ടി തന്റെ സിനിമാ ജീവിതം തകര്‍ത്തുവെന്ന് നടി ഉഷ. മമ്മൂട്ടിക്ക് ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിച്ചതിനാല്‍ സിനിമയില്‍ തനിക്ക് വന്ന അവസരങ...
മമ്മൂട്ടി തന്റെ സിനിമാ ജീവിതം തകര്‍ത്തുവെന്ന് നടി ഉഷ. മമ്മൂട്ടിക്ക് ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിച്ചതിനാല്‍ സിനിമയില്‍ തനിക്ക് വന്ന അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുകയാണെന്ന് ഉഷ ആരോപിച്ചു.
സംവിധായകന് ടി എസ് സുരേഷ് ബാബുവിനെയാണ് ഉഷ വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധം മമ്മൂട്ടിക്ക് ഇഷ്ടമില്ലായിരുന്നുവെന്നും വിവാഹം നടത്താതിരിക്കാന്‍ മമ്മൂട്ടി ശ്രമിച്ചുവെന്നും ഉഷ ആരോപിക്കുന്നു.
മമ്മൂട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെ സുരേഷ് ബാബുവിനെ വിവാഹം കഴിച്ചെങ്കിലും ഏറെ താമസിയാതെ ഇവര്‍ ബന്ധം വേര്‍പിരിഞ്ഞു.
മമ്മൂട്ടി ഏറ്റവും ഒടുവില്‍ അഭിനയിച്ച ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ എനിക്ക് വേഷമുണ്ടെന്ന് സംവിധായകന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് എന്നെയാരും വിളിച്ചില്ല. മമ്മൂട്ടി എന്നെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇതെന്നും ഉഷ ആരോപിച്ചു.
COMMENTS