ജീവിതത്തില്‍ ഇനിയും പ്രണയം സംഭവിച്ചേക്കാമെന്നും എന്നാല്‍ ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് ആലോചിക്കാനുള്ള മൂഡിലല്ല താനെന്നും നടി ലെന. വിവാഹജീവ...
ജീവിതത്തില്‍ ഇനിയും പ്രണയം സംഭവിച്ചേക്കാമെന്നും എന്നാല്‍ ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് ആലോചിക്കാനുള്ള മൂഡിലല്ല താനെന്നും നടി ലെന.
വിവാഹജീവിതത്തിലെ താളപ്പിഴകളും വിവാഹമോചനവും ഉള്‍പ്പെടുള്ള കാര്യങ്ങളെക്കുറിച്ച് ഒരു വാരികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ലെന മനസ്സുതുറന്നത്.
വിവാഹം തകര്‍ന്നത് ദുരന്തമായി കരുതുന്നില്ല. തിരക്കഥാകൃത്ത് അഭിലാഷായിരുന്നു ലെനയുടെ ഭര്‍ത്താവ്. കുട്ടികള്‍ വേണ്ടെന്ന് വിവാഹിതരാകുന്ന വേളയില്‍ തീരുമാനിച്ചിരുന്നതാണെന്നും ലെന പറയുന്നു.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായ മോഹന്‍കുമാറിന്റെയും ടീനയുടെയും മൂത്ത മകളാണ് ലെന. മാതാപിതാക്കള്‍ക്ക് തന്നെ പൂര്‍ണ വിശ്വാസമുണ്ടെന്നും തന്റെ കാര്യം നോക്കാന്‍ തനിക്ക് അറിയാമെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുണ്ടെന്നും ലെന പറയുന്നു.
സ്കൂള്‍ കാലത്ത് തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. അന്ന് അഭിലാഷിന് 13 വയസും തനിക്ക് 12 വയസുമായിരുന്നു. അന്നത്തെ ആ പ്രായത്തില്‍നിന്ന് രണ്ടു പേരും വളര്‍ന്നു. കുട്ടിക്കാലത്ത് ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യമുണ്ടായിരുന്നു.
ഒരാള്‍ മറ്റൊരാള്‍ക്ക് നല്ല തുണയാവുമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത്. പക്ഷേ പ്രായത്തിന്റെ പക്വത കൈവന്നപ്പോഴാണ് അറിയുന്നത്, രണ്ടുപേരുടേയും വഴികള്‍ വ്യത്യസ്തമാണെന്ന്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പിരിയുന്നതാണ് നല്ലതെന്നു തോന്നി.
താത്പര്യങ്ങള്‍, ചിന്താഗതി, ഇഷ്ടങ്ങള്‍ എല്ലാം വ്യത്യസ്തമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്.
ആദ്യ പ്രണയം ഫുള്‍കോഴ്സ് കംപ്ളീറ്റായിട്ടാണ് കരിഞ്ഞുപോയത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷം- ലെന പറയുന്നു.

COMMENTS