Search

രണ്ടു മാസം, എം ഫോണ്‍ ലോകമാകെ തരംഗമാവുന്നു

സ്മാര്‍ട്ട് ഫോണ്‍ ലോകത്തെ മലയാളി ബ്രാന്‍ഡ് എംഫോണ്‍ പുറത്തുവന്ന് രണ്ടു മാസത്തിനകം തന്നെ ആഗോള വിപണിയിലെ പ്രിയ ബ്രാന്‍ഡായി മാറുന്നു.

ദുബായ്, ഖത്തര്‍, ഷാര്‍ജ , സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ തരംഗമാവുന്നുണ്ട്.

ഈ രാജ്യങ്ങളിലെ നൂറിലധികം ഓണ്‍ ലൈന്‍ സൈറ്റുകളിലും, ഗ്ലോബല്‍ സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ജടോപോടോ, സൂക്, കൂടാതെ വന്‍കിട, ചെറുകിട മൊബൈല്‍ വ്യാപാര കേന്ദ്രങ്ങളിലും, ഷോപ്പിംഗ് മാളുകളിലും എംഫോണിന് വന്‍ വില്‍പനയാണ് നടക്കുന്നത്.

എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്, എംഫോണ്‍ 6, എന്നീ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളാണ് വിപണിയിലുള്ളത്.

പിന്നില്‍ 21 മെഗാപിക്‌സല്‍ പിഡിഎഎഫ് കാമറ പിടിപ്പിച്ചാണ് ഫോണ്‍ 8ന്റെ വരവ്. 28,999 രൂപയാണ് വില. ലോഹനിര്‍മ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണില്‍ ഫിംഗര്‍ പ്രിന്‍ന്റ് സെന്‍സറുമുണ്ട്.

1920ത1080പിക്‌സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ എംഫോണ്‍ 8ന് 4ജിബിറാമും, 2.3 ജിഗാഹെട്‌സ് ഡാക്കകോര്‍ പ്രോസസറുമാണ് കരുത്തേകുന്നത്. വയര്‍ലെസ് ചാര്‍ജ്ജിംഗ് സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ് എന്ന ടെക്‌നോളജി എംഫോണ്‍ 8ല്‍ ഉപയോഗിച്ചിരിക്കുന്നു.

ഓഫ്‌ലൈന്‍ വീഡിയോ പ്ലേബാക്ക് നല്‍കുന്ന 2950 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 30 മിനിറ്റ് കൊണ്ട് 70 ശതമാനം ചാര്‍ജ്ജ് സംഭരിക്കാന്‍ കഴിയുന്ന അതിവേഗ ചാര്‍ജ്ജ് സംവിധാനവുമുണ്ട്. എംഫോണ്‍ 8നൊപ്പം വയര്‍ലസ് ചാര്‍ജര്‍ സൗജന്യമായി ലഭിക്കും.

എല്ലാ മോഡലിനുമൊപ്പം ഓ ടി ജി കേബിളും, ബാക്ക് കവര്‍, സ്‌ക്രീന്‍ ഗാര്‍ഡ് എന്നിവയും ലഭിക്കുന്നുണ്ട്. സെല്‍ഫി പ്രേമികള്‍ക്കായി എംഫോണ്‍ പുറത്തിറക്കുന്ന മോഡലണ് എംഫോണ്‍ 7പ്ലസ്. 13 മെഗാപിക്‌സല്‍ ശേഷിയുള്ള മുന്‍ കാമറ 84 ഡിഗ്രി ഫീല്‍ഡഡെപ്ത് ഒപ്പിയെടുക്കാന്‍ കഴിവുള്ളതാണ്. മുന്നിലും പിന്നിലും എല്‍ ഇ ഡി ഫ്‌ളാഷുകളുള്ള എംഫോണ്‍ 7പ്ലസ്സിന്റെ 16 മെഗാപിക്‌സല്‍ പിന്‍കാമറ 2ഗ വീഡിയോ റെക്കോഡിങ് സൗകര്യമുള്ളതാണ്.

1080ത1920 പിക്‌സല്‍ റിസൊല്യൂഷനുളള അഞ്ചര ഇഞ്ച് ഡിസ്‌പ്ലേയാണ് എംഫോണ്‍ 7പ്ലസിലുള്ളത്. 1.5 ഗിഗാഹെര്‍ട്‌സ് കരുത്തുള്ള മീഡിയാടേക് ങഠ6750ഠ ഒക്ടാകോര്‍ പ്രൊസസര്‍, 4ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെയുയര്‍ത്താന്‍ സാധിക്കും.

ഗോള്‍ഡ് സില്‍വര്‍ ഗ്രേ നിറങ്ങളിലെത്തുന്ന എംഫോണ്‍ 7പ്ലസ് ഇന്ത്യയിലെ വില 24,999 രൂപയാണ്. ഗോള്‍ഡ്, റോസ് ഗോള്‍ഡ്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന എംഫോണ്‍ 6 ന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ഓണ്‍ ലൈനില്‍ ലഭിക്കുന്നത്.

3 ജിബി റാം കരുത്തില്‍ 4ജി സാങ്കേതികവിദ്യ ഉള്‍പ്പടെ അത്യാധുനികമായ നിരവധി സവിശേഷതകളുള്ള എംഫോണ്‍ 6 ല്‍ , 32 ജിബി ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും. മിഡിയടെക് 6753 ഓക്ടകോര്‍ പ്രൊസസ്സറാണ് എംഫോണ്‍ 6 ന് കരുത്തുപകരുന്നത്. 13മെഗാപിക്‌സല്‍ കാമറക്ക് കൂട്ടായി ഡ്യുവല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്‌ളാഷ്, ദ്രുത പ്രതികരണ ശേഷിയുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ എന്നിവയും എംഫോണ്‍ 6ന്റെ പിന്നില്‍ സജ്ജികരിച്ചിരിക്കുന്നു.

ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ ഉള്‍പ്പെടുത്തിയെത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിന്റെ സഹായത്തോടെ ഒരു യൂണിവേഴ്‌സല്‍ റിമോട്ടായും ഉപയോഗിക്കാന്‍ കഴിയും. സ്മാര്‍ട്ട് ഫോണിന് പുറമെ സ്മാര്‍ട്ട് വാച്ച്, പവ്വര്‍ ബാങ്ക്, ബ്ലുടൂത്ത്‌ഹെഡ്‌സെറ്റ്, വയര്‍ ലെസ് ചാര്‍ജര്‍ ബ്ലറ്റ്തുടങ്ങിവയുംകമ്പനിപുറത്തിറക്കുന്നുണ്ട്. പൂര്‍ണമായി 24 കാരറ്റ് സ്വര്‍ണ്ണ പ്ലേറ്റിംഗോട് കൂടിയ പവര്‍ ബാങ്കുകള്‍, ഗോള്‍ഡ് ഫീച്ചര്‍ ഫോണുകള്‍ എന്നിവ വൈകാതെ തന്നെ വിപണിയില്‍ ലഭ്യമാകും.

ചുരുങ്ങിയ കാലം കൊണ്ട് വിപണിയില്‍ ഇത്രയേറെ ചര്‍ച്ചാവിഷയമായ മറ്റൊരു ഫോണില്ല. ഇതു തന്നെയാണ് എം ഫോണിന്റെ വിജയരഹസ്യവും.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “രണ്ടു മാസം, എം ഫോണ്‍ ലോകമാകെ തരംഗമാവുന്നു