തിരുവനന്തപുരം: മൃഗങ്ങളെ വളര്‍ത്തുന്നതിനും കാശാപ്പുചെയ്യുന്നതിനും കഴിക്കുന്നതിനും വിലക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖ...
തിരുവനന്തപുരം: മൃഗങ്ങളെ വളര്‍ത്തുന്നതിനും കാശാപ്പുചെയ്യുന്നതിനും കഴിക്കുന്നതിനും വിലക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വിവാദമാക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷമുണ്ടെന്ന് കുമ്മനം ആരോപിച്ചു.
കന്നുകാലികളെ കശാപ്പു ചെയ്യാനായി വില്‍ക്കുന്നത് തടഞ്ഞുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പുറത്തിറക്കിയത്.
കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പു ചെയ്യരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലുളളതെന്ന് കുമ്മനം പറഞ്ഞു.
ഇതു മറച്ചുവച്ച് രാജ്യത്ത് കശാപ്പ് നിരോധിച്ചെന്നു വളച്ചൊടിച്ച് രാഷ്ട്രായ ലക്ഷ്യത്തോടെ പെരുമാറുന്നത് പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിജ്ഞാപനം മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ്. ജമ്മു കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്.
ആചാരത്തിന്റെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വിജ്ഞാപനത്തിനു പിന്നിലുള്ളത് നല്ല ഉദ്ദേശമാണ്.
കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് രാജ്യത്തെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്നമാണ്.
കാലിസമ്പത്തിന്റെ നാശം ആഗോളതാപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു കാരണമാകുന്നു.
കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യമെന്ന് കുമ്മനം പറഞ്ഞു.
കന്നുകാലി ചന്തകള്‍ വഴി കാലികളെ കശാപ്പിനായി വില്‍ക്കരുതെന്നാണ് വിജ്ഞാപനം. കന്നുകാലി ചന്തകളെന്നാണ് കാര്‍ഷിക ചന്തകള്‍ തന്നെയാണ്. കന്നുകാലി ചന്തകള്‍ വഴി കാലികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത് കര്‍ഷകര്‍ മാത്രമായിരിക്കണമെന്നാണ് ഉത്തവിന്റെ അര്‍ത്ഥമെന്നും കുമ്മനം അവകാശപ്പെട്ടു.
Summary: BJP state president Kummanam Rajasekharan has said that the Centre has not banned the slaughter of cattle for consumption.

COMMENTS