കോട്ടയം: കോട്ടയം ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍. കുമരകം...
കോട്ടയം: കോട്ടയം ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍.
കുമരകം പഞ്ചായത്തിലെ രണ്ട് ബിജെപി അംഗങ്ങളെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പഞ്ചായത്ത് അംഗങ്ങളായ പികെ സേതു, വിഎന്‍ വിജയകുമാര്‍ എന്നിവര്‍ക്കാണ് ആക്രമണ്തതില്‍ പരിക്കേറ്റത്.
ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
ഇന്നു നടക്കുന്ന പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് എംജി സര്‍വകലാശാല അറിയിച്ചു. കത്തോലിക്ക സഭ കാഞ്ഞിരപ്പളളി രൂപത റൂബി ജൂബിലി, ഗണക മഹാസഭയുടെ സംസ്ഥാന സംമ്മേളനം, കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയാതായി ബിജെപി അറിയിച്ചു.
COMMENTS