|റോയ് പി തോമസ് കൊച്ചി : കെ.എം. മാണിക്ക് ഇടതു മുന്നണി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തല്‍ ...
|റോയ് പി തോമസ്
കൊച്ചി : കെ.എം. മാണിക്ക് ഇടതു മുന്നണി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തല്‍ മുന്നണിക്കും സര്‍ക്കാരിനും പുതിയ തലവേദനയാവുന്നു.
അഴിമതികളുടെ പേരില്‍ മാണിയെ ശക്തിയുക്തം എതിര്‍ത്തിരുന്ന വേളയില്‍ തന്നെ അദ്ദേഹവുമായി അണിയറയില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചിരുന്നുവെന്നാണ് ജി സുധാകരന് പറയാതെ പറയുന്നത്. ഇത് സിപിഎമ്മിന്റെ ഇരട്ടത്താപ്പായി വ്യാഖ്യാനിക്കപ്പെടും.
ഇതേസമയം, സിപി ഐയുമായി ഈ വിഷയത്തില്‍ സിപിഎം തുടരുന്ന പോരിന് ഒന്നുകൂടി തീപകരുന്നതുമായി ഈ നീക്കം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം-സിപിഎം സഖ്യം വന്നപ്പോള്‍ തന്നെ സിപിഐ എതിര്‍ത്തിരുന്നു. ഇതിനിടെയാണ് സുധാകരന് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പാര്‍ട്ടിയുടെ അറിവോടെയല്ല സുധാകരന് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് സൂചന. എന്നാല്‍, ഉത്തരവാദപ്പെട്ട മന്ത്രി നടത്തിയെ വെളിപ്പെടുത്തല്‍ എന്ന നിലയില്‍ ഇതു പ്രാധാന്യവുമര്‍ഹിക്കുന്നു.
ഇടുക്കിയിലെ നെടുങ്കണ്ടത്ത് നടന്ന പൊതുപരിപാടിയിലാണ് സുധാകരന് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മാണിയെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരുന്നുവെന്നത് ശരിയാണ്.
അന്ന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്തുകൊണ്ടോ അദ്ദേഹം അന്ന് അനുകൂലമായി പ്രതികരിച്ചില്ല. എല്‍ഡിഎഫിന്റെ ഓഫര്‍ അദ്ദേഹം സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് സ്വപ്നം കാണാന്‍ കഴിയുന്നതിനപ്പുറം അദ്ദേഹം എത്തില്ലായിരുന്നോ എന്നും സുധാകരന് ചോദിച്ചു.
ഇതു കൂടാതെ മാണിയെ പുകഴ്ത്താനും സുധാകരന് മറന്നില്ല. വളരെ കഴിവുള്ള എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് മാണിയുടേത്. അതിനൊന്നും ആര്‍ക്കും സംശയമില്ലെന്നും സുധാകരന് പറയുന്നു.
ഫലത്തില്‍ സുധാകരന്റെ വാക്കുകള്‍ മാണിയെ ഇടതു മുന്നണിയിലേക്കു ക്ഷണിക്കുന്നതിനു തുല്യമായി. സിപി ഐ മാണിക്കെതിരേ തന്നെ വരും ദിവസങ്ങളിലും നിലപാടെടുക്കും.
ഇതേസമയം, സിപി ഐ മുന്നണി വിട്ടുപോയാല്‍ പോലും പ്രശ്നമില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം. സിപി ഐ പോയാല്‍ ആ സ്ഥാനത്തേയ്ക്കു മാണിയെ കൊണ്ടുവരാമെന്നു വരെ സിപിഎം കണക്കുകൂട്ടുന്നു.
എന്നാല്‍, പാര്‍ട്ടി വേദിയില്‍ സുചിന്തിതമായ ചര്‍ച്ചയൊന്നും കൂടാതെ തന്നെ മാണിയെ മന്ത്രി ക്ഷണിച്ചതിന് അണികളോടു വിശദീകരണം നടത്താന്‍ സിപിഎം നേതൃത്വം നിര്‍ബന്ധിതമാവും.
Minister G Sudhakaran made a fresh announcement that, KM Mani was invited to the LDF before the assembly election. At that time, the CM post was offered. He did not respond to that favor.
Minister G Sudhakaran, KM Mani , LDF, assembly election, CPM
COMMENTS