Search

സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് കൊടുക്കാന്‍ തൂപ്പുകാര്‍ വരെ, ആരോഗ്യ മന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ?

പ്രേംജി വയനാട് 

ആരോഗ്യ സാമൂഹ്യനീതി വകുപ്പുകളിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 1967 ലധികം തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ 721 സ്റ്റാഫ് നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച് ഉത്തരവായി.കേരളത്തിലെ 5 സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇപ്പോൾ ആകെ 2135 സ്റ്റാഫ് നഴ്സുമാരാണ് ജോലി ചെയ്യുന്നത്. 3 ഷിഫ്റ്റ് വരുമ്പോൾ ഒരു ഷിഫ്റ്റിൽ ആകെ 711 നഴ്സുമാരാണ് ജോലിക്കുണ്ടാകുക. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 209, ആലപ്പുഴ-51, കോട്ടയം-155, തൃശ്ശൂർ-74, കോഴിക്കോട്-232 എന്ന രീതിയിലാണ് നിയമനം.

ആരോഗ്യ വകുപ്പിൽ ഇതുവരെയായി 47 അസിസ്റ്റന്റ് ഡെന്റൽ സർജൻമാർ, 204 ലാബ് ടെക്നീഷ്യൻ ഗ്രേഡ് II, ജില്ലാ-താലൂക്ക് ആശുപത്രികളിലായി ഡോക്ടർമാരും സ്റ്റാഫ് നഴ്സുമാരുമടക്കം 307, KHRWS-ൽ 7ടെക്നിക്കൽ സ്റ്റാഫ്,19 നഴ്സിംഗ് ട്യൂട്ടർ,മലപ്പുറം പബ്ലിക് ഹെൽത്ത് ലാബിൽ 10,റാന്നി താലൂക്ക് ഹോസ്പിറ്റലിൽ 12, പത്തനംതിട്ട പബ്ലിക് ലാബിൽ 15 എന്നിങ്ങനെ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുകയുണ്ടായി.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലും ഇതിലധികം തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറണാകുളം സർക്കാർ നേഴ്സിങ്ങ് കൊളേജിൽ 24 ടീച്ചിംഗ് സ്റ്റാഫ്,12 നോൺ ടീച്ചിംഗ് സ്റ്റാഫ്, നഴ്സിംഗ് കോളേജുകളിലേക്ക് 9 നഴ്സിംഗ് ട്യൂട്ടർ, ദന്തൽ കോളേജിൽ 24 ടീച്ചിംഗ്-നോൺ ടീച്ചിംഗ് സ്റ്റാഫ്, കൊല്ലം സർക്കാർ കോളേജിൽ ടീച്ചിംഗ്-നോൺ ടീച്ചിംഗ് വിഭാഗത്തിലായി 390-ഉം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 1 ഫാർമസ്യൂട്ടിക്കൽ അനാലിസിസ് പ്രൊഫസർ, ആലപ്പുഴ ഫാർമസി കോളേജിൽ 4 ടീച്ചിംഗ് സ്റ്റാഫ്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ ടീച്ചിംഗ് വിഭാഗത്തിലും സ്റ്റാഫ് നഴ്സു വിഭാഗത്തിലു മായി 105-ഉം തൃശ്ശൂർ മെഡിക്കൽ കോളേജിൽ സ്പീച്ച് തെറാപ്പിസ്റ്റ് 1 -ഉം എന്നിങ്ങനെ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്.

അതോടൊപ്പം പുതുതായി ഫാമിലി ഹെൽത്ത് സെന്ററുകളാക്കി മാറ്റാൻ തെരെഞ്ഞടുക്കപ്പെട്ട 170 PHC കളിൽ ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവരുടെ 680 തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലാണ്. ഇതൊക്കെ നല്ല കാര്യം.

ആരോഗ്യ സാമൂഹ്യ നീതി വകുപ്പിൽ നിരവധി തസ്തികകൾ സൃഷ്ടിച്ചു എന്നവകാശപ്പെടുന്ന ആരോഗ്യ വകുപ്പുമന്ത്രി നിയമവിരുദ്ധ, ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. നിയമപ്രകാരം സംസ്ഥാപിതമായിട്ടുള്ള ഭാരതത്തിന്റെ ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തുമെന്നും ഭരണഘടനയും നിയമവും അനുശാസിക്കുന്ന മൂല്യങ്ങളെ ഉയർത്തിപിടിക്കുമെന്നും ഭരണഘടനയും നിയമവും അനുസരിച്ചു എല്ലാ വിധത്തിലുമുള്ള ജനങ്ങളോട് നീതിപൂർവം പെരുമാറുമെന്നും പരസ്യമായി സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ ബഹുമാനപ്പെട്ട ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പുമന്ത്രി നഗ്നമായ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിക്കൊണ്ടിരിക്കുന്നത് .

കാരണം ആരോഗ്യ മേഖല എന്ന് പറഞ്ഞാൽ ഡോക്ടറും നേഴ്സും മാത്രമല്ല. അവിടെ മരുന്നുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ള ഫാർമസിസ്ററ് കൂടിവേണം. മരുന്നുകൾ കണ്ടുപിടിക്കുന്നതു മുതൽ കൃത്യമായ മാർഗ്ഗനിർദേശങ്ങളോടെ അത് രോഗിയുടെ കരങ്ങളിൽ എത്തിക്കുന്നതുവരെ സവിശേഷമായ സേവനം സമൂഹത്തിൽ ചെയ്യുന്ന വിഭാഗമാണ് ഫാർമസിസ്റ്റുകൾ. വിദേശ രാജ്യങ്ങളിൽ ഡോക്ടറോടൊപ്പം സ്ഥാനം വഹിക്കുന്നവരും രോഗിക്ക് എന്ത് മരുന്ന് എങ്ങനെ കൊടുക്കണം എന്നും തീരുമാനിക്കാൻ അധികാരവും അവകാശമുള്ളവരുമാണ് ഫാർമസിസ്റ്റുകൾ. എന്നാൽ നമ്മുടെ നാട്ടിൽ തികഞ്ഞ അവഗണന മാത്രം.ആശുപത്രികൾ രോഗീ സൗഹൃദമാക്കാൻ ഡോക്ടറുടെയും നേഴ്സിന്റെയും എണ്ണം കൂട്ടിയ വകുപ്പുമന്ത്രി മരുന്നുകൊടുക്കാൻ നിയമപ്രകാരം അവകാശവും യോഗ്യതയുമുള്ള ഫാർമസിസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിൽ തികഞ്ഞ അലംഭാവം കാട്ടുന്നു. 1948 ലെ ഫാർമസി നിയമം, 1945 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം, ഫാർമസി പ്രാക്ടീസ് റെഗുലേ ഷൻസ് 2015 എന്നിവ പ്രകാരം യോഗ്യതയുള്ള ഫാർമസിസ്റ്റുകൾ മാത്രമേ ജീവൻരക്ഷ ഔഷ ധങ്ങൾ (മരുന്നുകൾ) കൈകാര്യം ചെയ്യാൻ പാടുള്ളൂ. ഇത് നടപ്പിലാക്കപ്പെടുന്നില്ല എന്ന് മനസ്സിലാക്കിയ കെ.പി.ഓ. (കേരള ഫാർമസിസ്റ്സ് ഓർഗനൈസേഷൻ) കേരള ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തി. അതിൻ പ്രകാരം ലഭിച്ച കോടതി വിധി യിൽ വ്യക്തമായി എടുത്തുപറഞ്ഞത് ഔഷധ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി നടപ്പിലാക്കണം. അതിനു വിപരീതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കണം എന്നാണ്.

(I am of the considered opinion that, the medical shops in private sector as well as in public sector and all medicine dispensing units in the private sector and public sector are bound to follow the provisions of respective Acts and Rules and Regulations, 2015. That being the situation, there will be a direction to the respondents to ensure that, the medicine are dispensed by the said units absolutely following the provisions and regulations and employing qualified pharmacist in the said units. If any violation is committed by any medical shops or other dispensing unit severe action shall be taken against the said persons without fail.)

ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു മന്ത്രിക്കു നേരിട്ട് പരാതി നൽകിയെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നമ്മുടെ നാടിന്റെ ഭരണഘടനയെയും നിയമ വ്യവസ്ഥയെയും ഹൈകോടതിയെയും ചോദ്യം ചെയ്യുകയോ, നിരാകരിക്കുകയോ ചെയ്യുന്ന രീതിയിലാണ് ആരോഗ്യ വകുപ്പുമന്ത്രി പെരുമാറുന്നത്.

1961ലെ കാലഹരണപ്പെട്ട സ്റ്റാഫ്‌ പാറ്റേൺ ആണ് ഇന്നും സർക്കാർ ആശുപത്രികളിൽ നില വിലുള്ളത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും . സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഒരു ഫാർമസിസ്ററ് വീതം മാത്രമേയുള്ളൂ. രോഗികളുടെ എണ്ണം അന്നുണ്ടായിരുന്നതിന്റെ പത്തിന് മടങ്ങ് വർധിച്ചു. സർക്കാർ ആശുപത്രികൾ വഴി നൽകുന്ന മരുന്നുകളുടെ എണ്ണ ത്തിലും വർധനവുണ്ടായി. എന്നാൽ കാലാനുസൃതമായി ഫാർമസിസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തുന്നില്ല. ഷിഫ്റ്റനുസരിച്ചു നേഴ്സിന്റെ എണ്ണം കൂട്ടി , എന്നാൽ ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയിലും ഒരു ഫാർമസിസ്റ്റ് മാത്രം. ആരോഗ്യ വകുപ്പിന്റെ തലതിരിഞ്ഞ നടപടികൾ.

സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മരുന്ന് നൽകുന്നത് ഫാർമസിസ്ററ് തന്നെയാണോ? ഫാർമസിസ്ററ് അവധിയിലായിരിക്കുമ്പോൾ മരുന്ന് കൊടുക്കുന്നത് ആരാണ്? എന്നീ ചോദ്യങ്ങൾക്കു വിവരവകാശപ്രകാരം ആരോഗ്യവകുപ്പിൽ നിന്നും കിട്ടിയ നിരവധി മറുപടികളിൽ ചിലതു ഇവിടെ ചേർക്കുന്നു.


സംസ്ഥാന മാനസികാരോഗ്യ പദ്ധതി, വയോമിത്രം പദ്ധതി. ആദിവാസി ക്ഷേമ പദ്ധതി ആർദ്രം പദ്ധതി എന്നിങ്ങനെ നിരവധി പേരുകളിൽ ആരോഗ്യപരിചരണ പരിപാടി കൾ ആവിഷ്‌ക്കരിക്കുമ്പോൾ അവിടെയെല്ലാം ഫാർമസിസ്റ്റുകളെ മനപ്പൂർവം ഒഴിവാ ക്കുന്ന പ്രവണതകാണുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആരോഗ്യവകുപ്പ് സെക്രെട്ടറിയാണ് എന്ന് വിശ്വനീയ കേന്ദ്രങ്ങളിൽ നിന്നും അറിയാൻകഴിഞ്ഞു.ഏറ്റവും അവസാനമായി ആരോഗ്യവകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ്പ്രകാരം ജീവി തശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ PHC, CHC, സബ് സെന്റെറുകൾവഴി നൽകാൻ നിയോഗിക്കപ്പെട്ടിരിക്കുന്നതു ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സുമാരാണ്. ഇത് തികഞ്ഞ നിയമലംഘനവും കോടതിയലക്ഷ്യവുമാണ്.

ആദിവാസികൾ, തോട്ടം തൊഴിലാളികൾ, പ്രായമായവർ എന്നിങ്ങനെ വിദ്യാഭ്യാസ വും ഓർമ്മശക്തിയിൽ കുറവ് വന്നവരുമായവർക്കു മരുന്നിനെക്കുറിച്ചു ആധികാരി കമായി യാതൊരു പരിചയവുമില്ലാത്ത നേഴ്‌സ് മരുന്ന് കൊടുക്കുമ്പോൾ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകാൻ സാധിക്കില്ല. അതിനേക്കാൾ ഭയാനകമാണ് മാനസിക രോഗികൾക്കുള്ള മരുന്നുകളുടെ വിതരണം. അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേ ണ്ട ഒന്നാണിത്. ഇവിടെ രോഗിക്ക് സ്വന്തമായി മരുന്ന്എടുത്തു കഴിക്കാൻ കഴിയില്ല.

രോഗിയെ പരിചരിക്കുന്നവരോട് മരുന്നുകൾ കൊടുക്കേണ്ടരീതി വ്യക്തമായി പറ ഞ്ഞു കൊടുക്കേണ്ടതുണ്ട്. ഇതിനു പിഴവ് സംഭവിച്ചാൽ രോഗിയുടെ മാനസിക നില യിൽ മാറ്റമുണ്ടാകുകയും രോഗി അക്രമാസക്തമാകുകയും ചെയ്യും. പലപ്പോഴും മാനസികരോഗികൾ ആക്രമകാരികളാകുകയും പരിചരിക്കുന്നവരെ നിഷ്ക്കരുണം കൊലപ്പെടുത്തുകയും ചെയ്യുന്നതിന് ഒരു കാരണം മരുന്ന് കൊടുക്കുന്നതിൽ ഉണ്ടാകു ന്ന പാളിച്ചയാണ്. ഇവിടെ പ്രതിയാക്കപ്പെടേണ്ടത് നേഴ്‌സുമാരും കൂടിയാണ്.

രോഗികളുടെ എണ്ണം മുന്നൂറു വരെയെങ്കിലും ഒരു ഫാർമസിസ്റ്റും അതിനു മുകളിലുള്ള രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഫാർമസിസ്റ്റുകളുടെ എണ്ണവും കൂട്ടണം എന്ന 1961 ലെ ഉത്തരവ് നടപ്പിലാക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. എന്ന് മാത്രമല്ല ഫാർമസിസ്ററ് അവധിയിലോ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മറ്റു പരിപാടികൾക്കോ പോകുമ്പോൾ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ നൽകുന്നത് നേഴ്‌സുമാരോ തൂപ്പുകാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരോ ആണ്. ഇതും നിയമവിരുദ്ധം.

മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെ മരുന്നുമാറി നൽകിയതിന്റെ ഫലമായി മരണപ്പെട്ട നമ്മുടെ നാട്ടിൽ രോഗികൾക്ക് ശ്രദ്ധയോടെ നൽകേണ്ട മരുന്നുകൾ നൽകാൻ തൂപ്പുകാർ പോലും നിയമിക്കപ്പെടുന്ന എന്നത് ആരോഗ്യ വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും കഴിവുകേടാണെന്നു പറയാതെ വയ്യ. എല്ലാ ജില്ലകളിലും നിരവധി സർക്കാർ ആശുപത്രികളിൽ മാസങ്ങളായി ഫാർമസിസ്ററ് ഇല്ലാതെ നേഴ്‌സുമാരുടെ മേൽനോട്ടത്തിലാണ് രോഗികൾക്ക് മരുന്നുകൾ നൽകുന്നത്.

ലൈബ്രേറിയൻ, നേഴ്സറി ടീച്ചർ തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്കു നിലവിൽ 2050 രൂപയാണ് ഓണറേറിയം ആയി നല്‍കിയിരുന്നത്. ഇത് 12000 രൂപയാക്കി വര്‍ദ്ധിപ്പി ച്ചു. ആയമാരുടെ ഓണറേറിയം 1400 രൂപ എന്നത് 8000 ആക്കി വര്‍ദ്ധിപ്പിച്ചു. ലൈബ്രേറി യൻ, നേഴ്സറി ടീച്ചർ, ആയ എന്നിവരുടെ വേതനം വർധിപ്പിച്ച സർക്കാർ ദിവസ വേതന ത്തിനു ജോലി ചെയുന്ന ഫാർമസിസ്റ്റുകൾക്കു നിയമപ്രകാരം കിട്ടേണ്ട വേതനം ( ഇരുപ ത്തിരണ്ടായിരം രൂപ) നൽകാൻ തയ്യാറാകുന്നില്ല. ഫാർമസിസ്റ്റിനു ഇപ്പോഴും ലഭിക്കുന്ന ത് പന്ത്രണ്ടായിരം രൂപയിൽ താഴെമാത്രം.


പ്രേംജി
ഒരു അധ്യാപികകൂടിയായ വകുപ്പ് മന്ത്രി എന്ത് ധാർമ്മികതയാണ് സമൂഹത്തിന്റെ മുന്നിൽ ഉയർത്തിപ്പിടിക്കുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സത്യത്തിന്റെയും നീതിയുടെയും നിയമപാലനത്തിന്റെയും ബാലപാഠങ്ങൾ പറഞ്ഞു കൊടുത്ത, തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ചു പഠിപ്പിച്ച ഒരു അദ്ധ്യാപിക നാട് ഭരിക്കുന്ന മന്ത്രി യായപ്പോൾ സത്യവും നീതിയും ധാർമ്മികതയുമെല്ലാം കാറ്റിൽ പറത്തി. നിയമ ലംഘനം നിർബാധം തുടരുന്നു. ഇവർ അധ്യാപികയായിരുന്നപ്പോൾ പഠിപ്പിച്ച ഒരു കുട്ടിയെങ്കിലും ഫാർമസി യോഗ്യത നേടി അഭിമാനത്തോടെ ഒരു ഫാർമസിസ്റ് ആയി ജോലി ചെയ്യാൻ ആഗ്രഹിച്ചു PSC ലിസ്റ്റിൽ ഉൾപ്പെട്ടു കാത്തിരിക്കുകയും ചെയ്യുന്നുവെങ്കിൽ .. നിയമനം നടക്കാതെ അവഗണിക്കപ്പെട്ടുന്നതിന്റെ വേദനയിൽ കഴിയാൻ ഇടയാകുന്നുവെങ്കിൽ അത് അദ്ധ്യാപിക എന്ന നിലയിൽ ഈ അധികാരിയുടെ പരാജയമാണെന്ന് പറയേണ്ടിവരും. ആയതിനാൽ അടിയന്തിരമായി സർക്കാർ ആശുപത്രികളിലും വിവിധ ആരോഗ്യ പരിപാ ടികളിലും ഫാർമസിസ്റ്റിന്റെ ഒഴിവുകൾ നികത്തുകയും രോഗികളുടെ എണ്ണത്തിന് ആനു പാതികമായി ഫാർമസിസ്റ്റുകളുടെ തസ്തികകൾ സൃഷ്ടിക്കുകയും നിയമനം നടത്തുകയും ചെയ്യണം. കോടതിയെയും നിയമത്തെയും ധിക്കരിക്കുന്ന പ്രവണത അവസാനിപ്പിക്കണം.

ആവശ്യത്തിലധികം ജീവനക്കാരെ അധികവേതനവും മറ്റു ആനുകൂല്യങ്ങളും നൽകി നിയ മിച്ചു നാടിനു മുഴുവൻ ശാപമായി മാറിയ മദ്യം വീട് വീടാന്തരം എത്തിക്കാൻ തീവ്ര ശ്രമം നടത്തുന്ന കേരള സർക്കാർ മനുഷ്യ ജീവൻ നിലനിറുത്താൻ അത്യാവശ്യമായ മരുന്നുകൾ ആശുപത്രികളിൽ യഥാവിധി വിതരണം ചെയ്യാൻ ആവശ്യമായ ഫാർമസിസ്റ്റുകളെ ന്യായ മായ വേതനം നൽകി നിയമിക്കാൻ പോലും താല്പര്യം കാണിക്കുന്നില്ല എന്നത് പൊതുജ നാരോഗ്യത്തോട് കാണിക്കുന്ന ഇരട്ടത്താപ്പാണ് .


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് കൊടുക്കാന്‍ തൂപ്പുകാര്‍ വരെ, ആരോഗ്യ മന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ?