സെയ്ഫ് അലി ഖാന് വേണ്ടി പട്ടിണി കിടക്കാന്‍ തയ്യാറല്ലെന്ന് ഭാര്യ കരീന കപൂര്‍ . കര്‍വ ചൗത്ത് ആഘോഷത്തിന്റെ ഭാഗമായി സെയ്ഫിന് വേണ്ടി പട്ടിണി ക...
സെയ്ഫ് അലി ഖാന് വേണ്ടി പട്ടിണി കിടക്കാന്‍ തയ്യാറല്ലെന്ന് ഭാര്യ കരീന കപൂര്‍ . കര്‍വ ചൗത്ത് ആഘോഷത്തിന്റെ ഭാഗമായി സെയ്ഫിന് വേണ്ടി പട്ടിണി കിടക്കില്ലെന്നാണ് കരീന വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിന് വേണ്ടി ഒരു പകല്‍മുഴുവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന ചടങ്ങാണ് കര്‍വ ചൗത്ത്.
സെയ്ഫിന് വേണ്ടിയാണെങ്കില്‍പ്പോലും പട്ടിണി കിടക്കാന്‍ ഞാനൊരുക്കമല്ല. ഭക്ഷണമില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഭക്ഷണം ഞാന്‍ ആസ്വദിക്കുന്നു. ആവോളം കഴിക്കുന്നു. ഭക്ഷണം ഉപേക്ഷിച്ച് എന്റെ സ്നേഹം തെളിയിക്കണമെന്നില്ല – കരീന പറഞ്ഞു.
COMMENTS