കോട്ട: രാജസ്ഥാനില്‍ ഹണിട്രാപ്പ് സംഘം പിടിയില്‍. വ്യവസായികളെ ഹണിട്രാപ്പില്‍ കുരുക്കി പീഡനക്കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് തട്ടിപ...
കോട്ട: രാജസ്ഥാനില്‍ ഹണിട്രാപ്പ് സംഘം പിടിയില്‍. വ്യവസായികളെ ഹണിട്രാപ്പില്‍ കുരുക്കി പീഡനക്കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പു നടത്തിയിരുന്നത്. സംഭവത്തില്‍ മൂന്നു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വ്യവസായിക്കെതിരെ യുവതി നയാപുരം പൊലീസ് സ്റ്റേഷനില്‍ മാനഭംഗകേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്. അതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീകളിലൊരാള്‍ മറ്റൊരു വ്യവസായിയെ ഭീഷണപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായും പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു. തട്ടിപ്പു സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഹണിട്രാപ്പ് സംഘങ്ങള്‍ ഇന്ത്യയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സജീവമാണ്. ബാംഗ്ലൂരിലും സമാനമായ കേസുകള്‍ കുറച്ചുനാള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരത്തിലെത്തുന്നവരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പുനടത്തിയിരുന്നത്. തട്ടിപ്പിന് പൊലീസിന്റെ ഒത്താശയുമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
COMMENTS