ഗൂഗിളിന്റെ തെറ്റു കണ്ടെത്തി പതിനാറുകാരനായ മലയാളി വിദ്യാര്‍ത്ഥി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അഭിഷേക് സിദ്ധാര്‍ത്ഥാണ് ഗൂഗിളിന്റെ സാങ്...
ഗൂഗിളിന്റെ തെറ്റു കണ്ടെത്തി പതിനാറുകാരനായ മലയാളി വിദ്യാര്‍ത്ഥി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അഭിഷേക് സിദ്ധാര്‍ത്ഥാണ് ഗൂഗിളിന്റെ സാങ്കേതിക സംവിധാനത്തിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്കു ലഭിക്കുന്ന ഹാള്‍ ഒഫ് ഫെയിം അംഗീകാരം സ്വന്തമാക്കിയത്. ഹാള്‍ ഒഫ് ഫെയിംസ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് അഭിഷേക്.
പ്രധാന ഡൊമൈനുകളിലെയും ഡിവൈസുകളിലെയും പ്രശ്നങ്ങള്‍ കണ്ടെത്തുന്ന ടെക്കികള്‍ക്കും എത്തിക്കല്‍ ഹാക്കര്മാരുമാണ് ഈ ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിനു ടെക്കികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നറിയുമ്പോഴാണ് അഭിഷേക് നേടിയ അംഗീകാരത്തിന്റെ വ്യാപ്തി മനസ്സിലാകുന്നത്. സപ്പോര്‍ട്ട്.ഗൂഗിള്‍.കോം വെബ്സൈറ്റിലെ റിമോട്ട് കോഡ് എക്സിക്യൂഷന് എന്ന ബഗ് കണ്ടെത്തിയതിനാണ് അഭിഷേകിനെ അംഗീകാരം തേടിയെത്തിയത്.
80 പേജുള്ള ഹാള്‍ ഒഫ് ഫെയിം പട്ടികയില്‍ 29 ാം പേജിലാണ് അഭിഷേകിന്റെ സ്ഥാനം. ലിസ്റ്റിലെ സ്ഥാനം നിശ്ചയിക്കുന്നത് കണ്ടെത്തിയ പിഴവിന്റെ ഗൗരവത്തിന് അനുസരിച്ചാണ്.
തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്ക്, അതിന്റെ പ്രാധാന്യം അനുസരിച്ച് പ്രതിഫലവും ഗൂഗിള്‍ നല്‍കുന്നുണ്ട്. അതിന്റെ ആദ്യപടിയായാണ് ഹാള്‍ ഒഫ് ഫെയിം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഓണ്‍ലൈന്‍ വഴി അഭിഷേക് വെബ് ഡെവലപ്പിങ് ഡിസൈന്‍ പഠിക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഈ വിഷയത്തില്‍ അഭിഷേകിനു താത്പര്യമുണ്ടായിരുന്നു.
എത്തിക്കല്‍ ഹാക്കിങ്ങും സൈബര്‍ സെക്യൂരിറ്റിയും പഠിക്കുന്നത് പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ്. ഇതെല്ലാം അഭിഷേക് പഠിച്ചത് ഓണ്‍ലൈന്‍ വഴിയാണെന്നതാണ് പ്രത്യേകത. മാത്രമല്ല, എത്തിക്കല്‍ ഹാക്കര്‍മാരുടെ ഗ്രൂപ്പുകളില്‍ അംഗമായതോടെ ഈ ഈ മേഖലയിലെ കൂടുതല്‍ കാര്യങ്ങള്‍ അറിയാനും സാധിച്ചു. ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും എത്തിക്കല്‍ ഹാക്കിങ് പഠിക്കാനായി അഭിഷേക് ചെലവഴിക്കാറുണ്ട്.
സൈബര്‍ കേസുകളുമായി ബന്ധപ്പെട്ടുള്ള കുരുക്കുകളഴിക്കാന്‍ ആറ്റിങ്ങല്‍ പൊലീസ് അഭിഷേകിന്റെ സഹായം തേടാറുണ്ട്. ആറ്റിങ്ങല്‍ ശ്രീ ഗോകുലം പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയായ അഭിഷേകിന്റെ ലക്ഷ്യം കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടുകയാണ്. അതിനുശേഷം നല്ലൊരു ഐടി കമ്പനിയിലെ ജോലി സമ്പാദിക്കുകയാണ് ഈ കൊച്ചു മിടുക്കന്റെ സ്വപ്നം. അച്ഛന് സിദ്ധാര്‍ത്ഥും അമ്മയും അഭിഷേകിന് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്കുന്നു.

COMMENTS