ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയ്ക്കു സമീപം പട്ടാപ്പകല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ യുവാവ് ആക്രമിച്ചു. പെണ്‍കുട്ടി ധൈര്യത്തോടെ അക്രമത്തെ ചെറ...
ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയ്ക്കു സമീപം പട്ടാപ്പകല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ യുവാവ് ആക്രമിച്ചു. പെണ്‍കുട്ടി ധൈര്യത്തോടെ അക്രമത്തെ ചെറുത്തു. കണ്ടുനിന്ന് നാട്ടുകാര്‍ അക്രമിയെ കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ചു.
തിരുവനന്തപുരം മംഗലപുരം സ്വദേശി സതീഷ് (27) ആണ് അറസ്റ്റിലായത്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍.
ബുധനാഴ്ച രാവിലെ 11.30 ന് ജില്ലാ കോടതിയ്ക്കു മുമ്പിലാണ് സംഭവം. പെണ്‍കുട്ടി നടന്നു പോകുമ്പോള്‍ എതിരെ വന്ന സതീഷ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി അയാളെ തള്ളിമാറ്റിയെങ്കിലും വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചു.
പെണ്‍കുട്ടി ചെറുത്തു നിന്നു. ഇതുകണ്ടുനിന്നവര് ഓടിക്കൂടിയപ്പോള്‍ അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാള്‍, ആളുകള്‍ ഇയാളെ പിന്തുടര്ന്നു പിടികൂടുകയായിരുന്നു.
പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. അവര്‍ ഓടി രക്ഷപ്പെട്ടു. മൂവരും ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നവരാണ്. രണ്ടു ദിവസം മുമ്പാണ് സതീഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം പൊലീസ് സതീഷിനെതിരെ കേസെടുത്തു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

COMMENTS