ജമ്മു: ജമ്മു കശ്മീരിലെ കുപ്വാരയില് ഭീകരാക്രമണത്തില്‍ നാലു ജവാന്മാര്ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ സേന നാലു ഭീകരരെ വധിക്കുകയും ചെയ്തു...
ജമ്മു: ജമ്മു കശ്മീരിലെ കുപ്വാരയില് ഭീകരാക്രമണത്തില്‍ നാലു ജവാന്മാര്ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ സേന നാലു ഭീകരരെ വധിക്കുകയും ചെയ്തു.
ഇവിടെ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സൂചനയെ തുടര്‍ന്ന് സേന തിരച്ചില്‍ തുടരുകയാണ്. ഇവിടെ ഇടവിട്ട് വെടിവയ്പ്പുണ്ടാവുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
കുപ്വാരയിലെ നിയന്ത്രണരേഖയില്‍ ശനിയാഴ്ച നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനിടെ രണ്ടു സൈനികര്‍ വെടിയേറ്റ് മരിച്ചിരുന്നു. സൈനികരുടെ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടു.
ഇന്നുച്ചയോടെ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചിലിനെത്തിയ സേനയ്ക്കു നേരേ അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടാവുകയായിരുന്നു. വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

COMMENTS