തിരുവനന്തപുരം: പൊലീസ് സേനയിലെ പരസ്പരമുള്ള പാരയുടെ ഫലമാണ് ദക്ഷിണ മേഖലാ ഡി.ഐ.ജി ബി. പ്രദീപ് സീരിയല്‍ നടിയുമൊത്ത് യാത്ര ചെയ്തുവെന്ന ആരോപണത്ത...
തിരുവനന്തപുരം: പൊലീസ് സേനയിലെ പരസ്പരമുള്ള പാരയുടെ ഫലമാണ് ദക്ഷിണ മേഖലാ ഡി.ഐ.ജി ബി. പ്രദീപ് സീരിയല്‍ നടിയുമൊത്ത് യാത്ര ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണത്തിനു കാരണമായതെന്നു സൂചന.
നടിയുമൊത്ത് ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്തുവെന്ന ഊമക്കത്താണ് അന്വേഷണത്തിനു കാരണമായിരിക്കുന്നത്. ജയില്‍ മേധാവി ആര്. ശ്രീലേഖയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ജയില്‍ ആസ്ഥാനത്താണ് ഊമക്കത്ത് കിട്ടിയത്.
പൊലീസില്‍ സമീപകാലത്തായി പരസ്പരം പാരവയ്ക്കാല് വ്യാപകമായിരിക്കുകയാണ്. പല ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഇത്തരത്തില്‍ കത്തുകളും ഫോണ്കോളുകളുമെല്ലാം വരുന്നുണ്ട്. ഇതില്‍ പലതും അന്വേഷണത്തിലേക്കു നീളുന്നുമുണ്ട്. ചുരുക്കം ചിലതു മാത്രമാണ് പുറത്തറിയുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് നടിയുമായി ഡി.ഐ.ജി ബി. പ്രദീപ് ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തു എന്നാണ് ആരോപണം.
അതിഥിയായി എത്തിയ നടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയത് ഗുരുതര കുറ്റകൃത്യമൊന്നുമല്ല. എന്നാല്‍, ചട്ട ലംഘനമാണുതാനും.
ജയില്‍ ഐ.ജിയെയാണ് റിപ്പോര്‍ട്ട് നല്കാന് ചുമതലപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് എതിരായാല്‍ നടപടിക്കു സാദ്ധ്യതയുണ്ട്.

COMMENTS