വാഷിംഗ്ടണ്‍: തങ്ങളുടെ രാജ്യത്തു വലവിരിച്ച ഇരുപതോളം അമേരിക്കന്‍ ചാരന്മാരെ ചൈന പിടികൂടി വധിക്കുകയോ തടങ്കലിലാക്കുകയോ ചെയ്തു. അമേരിക്കെ അക...
വാഷിംഗ്ടണ്‍: തങ്ങളുടെ രാജ്യത്തു വലവിരിച്ച ഇരുപതോളം അമേരിക്കന്‍ ചാരന്മാരെ ചൈന പിടികൂടി വധിക്കുകയോ തടങ്കലിലാക്കുകയോ ചെയ്തു.
അമേരിക്കെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ചൈനയുടെ സാമര്‍ത്ഥ്യം. 2010 മുതല്‍ അമേരിക്ക ഒരുക്കുന്ന സംവിധാനങ്ങളെല്ലാം ചൈന ഭേദിക്കുകയാണ്.
അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയുടെ പിഴവാണിതെന്നാണ് സംഘടനയ്ക്കുള്ളില്‍ തന്നെ സംസാരം ഉയര്‍ന്നിരിക്കുന്നത്. അമേരിക്കന്‍ ഭരണകൂടവും ഇതിനെ വലിയ വീഴ്ചയായാണ് കാണുന്നത്.
സി ഐ എയ്ക്കുള്ളില്‍ ചൈനീസ് ചാരന്മാര് നുഴഞ്ഞുകയറിയതുകൊണ്ടാണ് ഇത്തരമൊരു വീഴ്ച വന്നതെന്നും ഒരു വാദം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വീഴ്ച സി ഐ എയുടെ ഭാവി പ്രവര്‍ത്തനങ്ങളെയെല്ലാം അവതാളത്തിലാക്കുമെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്.
2012ല്‍ ചൈനക്കാരനായ ഒരു അമേരിക്കന്‍ ചാരനെ ഓഫീസില്‍ സഹപ്രവര്‍ത്തകരുടെ മുന്നിലിട്ട് ചൈനീസ് ഇന്റലിജന്‍സ് ഏജന്റുമാര്‍ വെടിവച്ചു കൊന്നിരുന്നു. രാജ്യത്തെ ഒറ്റുകൊടുക്കുന്നവര്‍ക്ക് ഇതായിരിക്കും ശിക്ഷയെന്ന് മറ്റുള്ളവര്‍ക്കുമുള്ള മുന്നറിയിപ്പായിരുന്നു ഈ സംഭവം.
ഇന്നു ലോകത്ത് അമേരിക്ക ഏറ്റവുമധികം ഭയക്കുന്ന രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെ അവരുടെ ഏതു നീക്കവും അമേരിക്കന്‍ ചാരക്കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനായി അമേരിക്ക ഒരുക്കുന്ന സംവിധാനങ്ങളാണ് ചൈന അനായാസം ഭേദിച്ചുകൊണ്ടിരിക്കുന്നത്. ഇതാണ് അമേരിക്കയെ വിറളിപിടിപ്പിക്കുന്നതും.
ഇപ്പോള്‍ ചൈനയില്‍ നിന്ന് കാര്യമായ ഇന്റലിജന്‍സ് വിവരങ്ങള്‍ അമേരിക്കയ്ക്കു ചോര്‍ന്നു കിട്ടുന്നില്ല. ഇതിനെക്കുറിച്ച് സി ഐ എയും എഫ് ബി ഐയും അന്വേഷണം നടത്തിയെങ്കിലും കൃത്യമായ നിഗമനത്തിലെത്താനായിട്ടില്ല. ഇതേസമയം, തങ്ങളുടെ വിവരങ്ങള്‍ ചൈനയ്ക്കു ചോര്‍ന്നു കിട്ടുന്നതായി സംശയം ബലപ്പെട്ടിട്ടുമുണ്ട്.

COMMENTS