BREAKING NEWS
Search

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 240 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

ലണ്ടന്‍: ചാമ്പ്യസ് ട്രോഫി സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 240 റണ്‍സിനെ വിജയം. 325 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 23.5 ഓവറില്‍ 85 റണ്‍സിന് എല്ലാവരും പുറത്തായി.

7.3 ഓവറില്‍ ബംഗ്ലാദേശിന് ആറു വിക്കറ്റുകളാണ് നഷ്ടമായത്. ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവുമാണ് ബംഗ്ലാദേശ് ബാറ്റിങ്ങ് നിരയെ തകര്‍ത്തത്. ബൗള്‍ ചെയ്തവരെല്ലാം ഇന്ത്യയ്ക്കു വേണ്ടി വിക്കറ്റെടുത്തു.

ബംഗ്ലാദേശിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തത് മെഹ്ദി ഹസ്സനാണ്. 24 റണ്‍സാണ് മെഹ്ദി നേടിയത്. ഏഴു ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം തികയ്ക്കാതെ പുറത്തായത്. ഇവരില്‍ നാലു പേര്‍ അക്കൗണ്ട് തുറക്കും മുമ്പു തന്നെ പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പണ്ഡ്യ, ശിഖര്‍ ധവാന്‍ എന്നീ കളിക്കാരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

ധവാന്‍ 67 പന്തില്‍ 60 റണ്‍സെടുത്തു. ദിനേശ് കാര്‍ത്തിക് സെഞ്ച്വറിക്ക് ആറു റണ്‍സ് അകലെ റിട്ടയേര്‍ഡ് ഔട്ടായി. 77 പന്തില്‍ നിന്നാണ് ദിനേശ് കാര്‍ത്തിക് 94 റണ്‍സ് അടിച്ചെടുത്തത്.





TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 240 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം