Search

ബീഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ചു, എട്ടു മരണം

നളന്ദ: ബിഹാരില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ച് എട്ടു പേര്‍ മരിച്ചു. പതിനാറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം നളന്ദ ജില്ലയിലെ ഹര്‍നോതിലാണ് സംഭവം. പട്‌നയില്‍ നിന്ന് ഷെയ്ക്പുരയിലേക്കു പോയ ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണ്ണമായി കത്തി നശിച്ചു.

കാര്‍ബൈഡിന് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് നളന്ദ എസ്പി പറഞ്ഞു. യാത്രക്കാരിലാരോ ബസില്‍ കൊണ്ടുപോയ കാര്‍ബൈഡിനു ചൂടുകൊണ്ട് തീപീടിച്ചതാവാമെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ പ്രഖ്യാപിച്ചു.Summary: Eight passengers were charred to death and 10 injured when a bus caught fire at Harnaut in Nalanda district of Bihar on Thursday evening. The bus owned by a private transporter Baba Rath Travels was on its way from Patna to Sheikhpura district when it caught fire. The injured have been rushed to a government hospital in Bihar Sharif for treatment.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ബീഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ചു, എട്ടു മരണം