ന്യൂഡല്‍ഹി: പാകിസ്ഥാനി ഗായകന് അദ്നാന് സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. പതിനഞ്ചു വര്‍ഷമായി സമി ഇന്ത്യയിലാണ് താമസിക്കുന്നത്. സമിക്...
ന്യൂഡല്‍ഹി: പാകിസ്ഥാനി ഗായകന് അദ്നാന് സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. പതിനഞ്ചു വര്‍ഷമായി സമി ഇന്ത്യയിലാണ് താമസിക്കുന്നത്.
സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനെ കേന്ദ്ര അറ്റോണി ജനറല്‍ പിന്തുണച്ചിരുന്നു. സമിക്ക് അനുകൂലമായ തീരുമാനമാകും കേന്ദ്ര ഗവണ്മെന്റ് സ്വീകരിക്കുകയെന്ന് ഉറപ്പായി.
കഴിഞ്ഞ മേയില്‍ ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള അനുമതി തീര്‍ന്നിരുന്നെങ്കിലും സമി പാകിസ്ഥാനി പാസ്പോര്‍ട്ട് പുതുക്കിയിരുന്നില്ല. ഇന്ത്യന്‍ പൗരത്വത്തിനായി സമി അപേക്ഷ നല്‍കുകയായിരുന്നു.
തൊണ്ണൂറുകളില്‍ ആല്‍ബങ്ങളില്‍ പാടിക്കൊണ്ട് സംഗീത രംഗത്ത് കടന്നു വന്ന സമിക്ക് ഇന്ത്യയില്‍ ആരാധകരേറെയാണ്.
നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ സമി പാടിയിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത മകള്‍ക്ക് എന്ന ചിത്രത്തില്‍ രമേഷ് നാരായണന്റെ സംഗീതത്തില്‍ മലയാള ഗാനവും ആലപിച്ചിട്ടുണ്ട്.
COMMENTS