ചെന്നൈ: കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്...
ചെന്നൈ: കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്നോളജിയില്‍ (ഐഐടി) ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു.
എയ്റോസ്പേസ് വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ത്ഥി ആര്. സൂരജിനാണ് മര്‍ദ്ദനമേറ്റത്. കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സൂരജിനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തില്‍ ഇടതു കണ്ണിന് സാരമായി പരിക്കേറ്റ സൂരജ് നുങ്കമ്പാക്കത്തെ ശങ്കര നേത്രാലയത്തില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയാണ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പരിപാടിയില്‍ അമ്പതിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ബീഫ് വിറ്റെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ ഗോസംരക്ഷകര്‍ എന്ന് അവകാശപ്പെട്ട സംഘം ആക്രമിച്ചിരുന്നു.
Beef, IIT, Student, India, Chennai

COMMENTS