കൊച്ചി: എബിസിഡി, ബൈസിക്കിള്‍ തീവ്സ്, മാന്നാര്‍ മത്തായി സ്പീക്കിങ്2, ഹാപ്പി ജേര്‍ണി, ഗാങ്സ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാ അപര്‍ണ ഗ...
കൊച്ചി: എബിസിഡി, ബൈസിക്കിള്‍ തീവ്സ്, മാന്നാര്‍ മത്തായി സ്പീക്കിങ്2, ഹാപ്പി ജേര്‍ണി, ഗാങ്സ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാ അപര്‍ണ ഗോപിനാഥ് മുന്‍പ് അഭിനയിച്ച വജൈന ടൈറ്റ്നിംഗ് ക്രീമിന്റെ പരസ്യം വൈറലായി നെറ്റില്‍ പരക്കുന്നു. ഇതേസമയം, ഇങ്ങനെയൊരു പരസ്യത്തില്‍ അഭിനയിച്ചതില്‍ ഒട്ടും ദുഃഖമില്ലെന്നും അവര്‍ പറഞ്ഞു.
സിനിമയില്‍ എത്തുന്നതിനു മുന്‍പാണ് അങ്ങനെയൊരു പരസ്യത്തില്‍ അഭിനയിച്ചത്. അന്നു ഞാന്‍ തീയറ്റര്‍ ആര്‍ട്ടിസ്റ്റ് മാത്രമായിരുന്നു.
അന്ന് പല ഓഡീഷനും പോയിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു ഇതും. ഇത്തരമൊരു ഉത്പന്നമായിരുന്നതിനാല് പരസ്യ ഏജന്‍സിയും പരിചിതമല്ലാത്ത ഒരു മുഖത്തിനായുള്ള അന്വേഷണത്തില്‍ ആയിരുന്നിരിക്കാം. പരസ്യത്തില്‍ അഭിനയിച്ചതിന് അവര്‍ മാന്യമായ പ്രതിഫലവും നല്കി.
അപര്‍ണ 2009ല്‍ അഭിനയിച്ച ക്രീമിന്റെ പരസ്യം അടുത്ത ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ വൈറലാവുകയായിരുന്നു. തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം.
പരസ്യത്തില്‍ അഭിനയിച്ചെങ്കിലും താന്‍ വ്യക്തിപരമായി ഉത്പന്നത്തെ പിന്തുണയ്ക്കുന്നില്ലെന്നും പരസ്യ ഏജന്‍സി അവരുടെ ഉത്പന്നം പരസ്യം ചെയ്യാന്‍ ഉപയോഗിച്ച ഒരു ഉപാധി മാത്രമാണ് താനെന്നും അപര്‍ണ വ്യക്തമാക്കി. പരസ്യത്തില്‍ അഭിനയിച്ച കാലത്ത് തന്നെ ആര്‍ക്കും അറിയാമായിരുന്നില്ല. ഇപ്പോള്‍ സിനിമയിലൂടെ ശ്രദ്ധേയയാപ്പോള് ആരൊക്കെയോ അത് കുത്തിപ്പൊക്കുകയായിരുന്നു.
ഞാന്‍ അഭിനയിച്ച മറ്റു പരസ്യങ്ങളൊന്നും ഇത്തരത്തില്‍ വൈറലാകുന്നില്ല. ഇത്തരം ഉത്പന്നങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ സാധാരണയാണെന്നും അപര്‍ണ പറയുന്നു.

COMMENTS