താനൊരു മുസ്ലീമാണെന്നും അഭിനയം തന്റെ തൊഴിലാണെന്നും നടി അന്‍സിബ ഹസന്. മമ്മൂക്കായും മുസ്ലിമല്ലേ. അദ്ദേഹം അഭിനയിക്കുന്നില്ലേ? എത്രയോ മുസ്ലി...
താനൊരു മുസ്ലീമാണെന്നും അഭിനയം തന്റെ തൊഴിലാണെന്നും നടി അന്‍സിബ ഹസന്.
മമ്മൂക്കായും മുസ്ലിമല്ലേ. അദ്ദേഹം അഭിനയിക്കുന്നില്ലേ? എത്രയോ മുസ്ലിം നടിമാര്‍ അഭിനയിക്കുന്നു. ഇതില്‍ തന്നെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും അന്‍സിബ ചോദിക്കുന്നു.
അന്‍സിബയുടെ സിനിമ അഭിനയത്തിനെതിരെ രംഗത്തെത്തിയവര്‍ക്ക് മറുപടിയായാണ് താരത്തിന്റെ പ്രതികരണം. മുസ്ലിം സമുദായത്തില്‍ നിന്ന് ആദ്യമായി സിനിമയിലെത്തുന്ന താരമല്ല ഞാന്‍. ആ ഗണത്തില്‍ ഞാന്‍ മാത്രം നരകത്തില്‍ പോകില്ല അന്‍സിബ തുറന്നടിച്ചു.
അന്യന്റെ കുറ്റങ്ങള്‍ കണ്ടെത്തുന്നവരും അത് പ്രചരിപ്പിക്കുന്നവരുമാണ് നരകവാസികളില്‍ ഏറെയെന്നും ഇക്കാര്യം പ്രചാരണം നടത്തുന്നവര്‍ ഓര്‍ക്കണമെന്നും അന്‍സിബ പറഞ്ഞു.
ശിവ ശിവ എന്ന ചിത്രത്തിനുവേണ്ടി നടത്തിയ അന്‍സിബയുടെ ഫോട്ടോ ഷൂട്ടിനെ തുടര്‍ന്നാണ് സ്വസമുദായത്തില്‍ നിന്നും അവര്‍ക്കെതിരെ എതിര്‍പ്പുകളുയരുന്നത്. ശരീരത്തിന്റെ നിറമുള്ള ഡ്രസ് ധരിച്ചാണ് അന്‍സിബ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ധ നഗ്നയായ ഫീല്‍ വന്നു. അതോടെയാണ് അന്‍സിബ ഗ്ലാമര്‍ ആയി എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

COMMENTS