ബച്ചന് കലിതുള്ളി, മാപ്പ് പറയണമെന്ന് മോഡി മുംബയ്: പ്രധാനമന്ത്രിപദം സ്വപ്നം കണ്ടു കഴിയുന്ന നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കുന്ന, തന്റെ പേര...
ബച്ചന് കലിതുള്ളി, മാപ്പ് പറയണമെന്ന് മോഡി
മുംബയ്: പ്രധാനമന്ത്രിപദം സ്വപ്നം കണ്ടു കഴിയുന്ന നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കുന്ന, തന്റെ പേരില്‍ ഇറങ്ങിയ വ്യാജ വീഡിയോയുടെ പേരില്‍ അമിതാഭ് ബച്ചന് പൊട്ടിത്തെറിക്കുന്നു.
വീഡിയോ തന്റേതല്ലെന്നും കെട്ടിച്ചമച്ചതാണിതെന്നും ബച്ചന് പറയുന്നു.
ബുധനാഴ്ച മുതലാണ് വീഡിയോ യൂട്യൂബില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിനകം ആയിരക്കണക്കിനു പേര് വീഡിയോ കണ്ടിട്ടുണ്ട്.
ഗുജറാത്ത് സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ബച്ചന്റെ വീഡിയോ വന്നതോടെ എല്ലാവരും അതു ശരിയാണെന്നു കരുതി.
ജീതേഗാ ഭാരത് എന്ന പേരിലെ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. 2007ല്‍ ടൈംസ് ഒഫ് ഇന്ത്യ ന്യൂസ്പേപ്പറിന്റെ പരസ്യത്തിനായി ചെയ്ത ലീഡ് ഇന്ത്യ കാമ്പയിനിന്റെ വിവിധ ദൃശ്യങ്ങളില്‍ മോഡിയെ പുകഴ്ത്തുന്ന കൃത്രിമ ശബ്ദമിട്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
തന്റെ കോപം ട്വിറ്ററിലൂടെയാണ് ബച്ചന് അറിയിച്ചത്. ഇതോടെയാണ് വീഡിയോ വ്യാജമെന്നു വ്യക്തമായത്.
വ്യാജം! വ്യാജം!! വ്യാജം!!! ഈ ചെയ്തി എന്നെ നടുക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു എന്നാണ് ബച്ചന് ട്വീറ്റ് ചെയ്തത്.
വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കു നേരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബച്ചന്റെ ട്വീറ്റ് വന്നതിനു പിന്നാലെ സാക്ഷാല്‍ നരേന്ദ്രമോഡിയുടെ ട്വീറ്റും വന്നു. ബച്ചനോട് താന്‍ യോജിക്കുന്നുവെന്നും വ്യാജ വീഡിയോയുടെ ഉടമ്സഥനെതിരെ ഉടന്‍ നടപടി എടുക്കണമെന്നും അമിതാബ്ജിയോട് മാപ്പ് ചോദിക്കണമെന്നും മോഡി ട്വീറ്റ് ചെയ്തു.
വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടുകയാണ് ബിജെപി.
COMMENTS