Search

മരുന്നുകളുടെ ജനറിക് നാമത്തിന്റെ പേരില്‍ പുതിയ തട്ടിപ്പിനു കളമൊരുങ്ങുന്നു

പ്രേംജി.എം.പി  (സെക്രട്ടറി, കെ.പി.ഓ) 

മരുന്നുകളുടെ ജനറിക് നാമങ്ങൾ എഴുതണമെന്ന നിയമം നല്ലതു തന്നെ. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അത് പൊതുജനത്തിന് ഗുണകരമല്ല. ഇതുമായി ബനധപ്പെട്ടു ഒരു ഫാർമസിസ്ററ് ചില കാര്യങ്ങൾ ഇവിടെ തെളിവ് സഹിതം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം വാങ്ങിയ മരുന്നുകളുടെ വിലയും അവയുടെ ബില്ലും ഇതോടൊപ്പം. ബ്രാൻഡഡ് മരുന്നിനും ജനറിക് മരുന്നിനും ഒരേ ചില്ലറ വിൽപ്പനയാണ് ഇതിൽ കാണുക. ഇവിടെ ആർക്കാണ് പ്രയോജനം കിട്ടുക.? കേന്ദ്ര സർക്കാർ മരുന്നുകളുടെ വില നിർണയ രീതിയിൽ മാറ്റം വരുത്തിയാൽ മാത്രമേ ജനറിക്നാമം എഴുതുന്ന തുകൊണ്ടു സാധാരണക്കാരന് പ്രയോജനം കിട്ടുകയുള്ളു. മരുന്നുകുറിപ്പടികൾ വായിക്കാവുന്ന രീതിയിൽ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ വ്യക്തമായി എഴുതണം എന്നതും ഇനിയും നടപ്പിലായിട്ടില്ല


ഡോക്ടർമാർ മരുന്നുകളുടെ രാസനാമം (ജനറിക് പേരുകൾ ) എഴുതുന്ന നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രിപ്രഖ്യാപിച്ചു. വളരെ നല്ല ഉദ്ദേശത്തോടു കൂടിയാണ് അദ്ദേഹം ഇതിന് ഒരുങ്ങുന്നത് എന്നതിൽ സംശയമില്ല. രോഗികൾക്ക് വലിയ ആശ്വാസം പകരും എന്നതും നല്ല കാര്യം തന്നെ. എന്നാൽ അദ്ദേഹം ചിന്തിക്കാതെപോയ അല്ലെങ്കിൽബന്ധപ്പെട്ടവർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്താതെപോയ ചില കാര്യങ്ങളുണ്ട് .


ഒരു ഡോക്ടർ തന്റെ രോഗികൾക്ക് ബ്രാന്റഡ് മരുന്ന് കുറിച്ച് നല്കുന്നതിനു കാരണം അതിന്റെ ഗുണമേന്മയിൽ ഡോക്ടറിന് വിശ്വാസമുള്ളതു കൊണ്ടാണ് (ഒരു വിഭാഗം ഡോക്ടർമാർ മരുന്നുകമ്പനികളുടെ ശിങ്കിടികളായിപ്രവർത്തിക്കുന്നു എന്ന വസ്തുത കാണാതിരിക്കുന്നില്ല.) പക്ഷെ ജനറിക് നാമം എഴുതുന്ന സമയം സംഭവിക്കാൻ പോകുന്നത് , മരുന്നുകച്ചവടക്കാരും ആശുപത്രി ഫാർമസി ജീവനക്കാരും തങ്ങൾക്കു ഏറ്റവും കൂടുതൽ ലാഭം കിട്ടുന്ന മരുന്നുകൾരോഗികൾക്ക് നൽകും... അതിന്റെ ഗുണമേന്മ എന്താണെന്നോ അത് കഴിച്ചാൽ തന്റെ അസുഖം മാറുമോ എന്ന് രോഗികൾക്കോ , ഡോക്ടറിനോ , വില്പനക്കാരനോ പോലും അറിയാത്ത അവസ്ഥ വരും...ബ്രാൻഡഡ് കമ്പനിയുടെ മരുന്ന് വിൽക്കുന്നതിന് പല ഘടകങ്ങൾ പ്രവർത്തിക്കുന്നു.


1.മരുന്നുകളെക്കുറിച്ചു ഡോക്ടർമാരോട് പറയുന്നതിനും പ്രതിമാസ കച്ചവടം കൂട്ടുന്നതിനും വേണ്ടി പ്രവർത്തിക്കുന്നമെഡിക്കൽ റെപ്പുമാർ. ( മരുന്നുകമ്പനി പ്രതിനിധികൾ.) ഇവർക്ക് നൽകുന്ന വേതനവും ഇൻസെന്റീവുകളും

2. മരുന്നുകളെക്കുറിച്ചു ഡോക്ടർമാർക്ക് അവബോധം നല്കുന്നതിനുവേണ്ടി തയ്യാറാക്കി നൽകുന്നപഠനോപകരണങ്ങളും സാമ്പിൾ മരുന്നുകളും എന്നിവയ്ക്കായി ചിലവാകുന്ന പണം.

3. ഒരു പ്രത്യേക കമ്പനിയുടെ മരുന്ന് സ്ഥിരമായി എഴുതുന്നതിനു കമ്പനി ഡോക്ടർക്ക് നൽകുന്ന പാരിതോഷികങ്ങൾ.. കമ്മീഷൻ .. വിദേശയാത്ര.. കാർ.. വീട്... വീട്ടുപകര ങ്ങൾ എന്നിവയുടെ ചിലവുകൾ ...

4. ഡോക്ടർമാരുടെ പ്രതിമാസ .. പ്രതിവർഷ സമ്മേളനങ്ങളുടെ ചിലവുകൾ ..

5. വിൽപ്പനക്കാർ വാങ്ങുന്ന മരുന്നുകൾ വിൽക്കാതെ അവശേഷിക്കുന്നതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾതിരിച്ചെടുത്തു മതിയായ നഷ്ടപരിഹാരം നല്കേണ്ടിവരുന്ന ചിലവുകൾ.മേല്പറഞ്ഞ കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് ബ്രാൻഡഡ് കമ്പനികൾ മരുന്നുകൾക്ക് പരമാവധി ചില്ലറ വിൽപ്പനനിശ്ചയിക്കുക . ഇപ്രകാരം വിൽക്കുന്ന മരുന്നുകൾക്ക് ഇരുപതു ശതമാനം വരെ മാത്രമേ കച്ചവടക്കാർക്ക് ലാഭവിഹിതമായി കിട്ടുകയുള്ളൂ.

എന്നാൽ ജനറിക് മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾക്ക് മേല്പറഞ്ഞ അഞ്ചു ഘടകങ്ങളും ആവശ്യമായിവരുന്നില്ല. മരുന്നുകളുടെ പ്രചാരണത്തിനായി മെഡിക്കൽ റെപ്പ് ജോലി ചെയ്യുന്നില്ല ഡോക്ടർക്ക്കൈമടക്ക് കൊടുക്കേണ്ടതില്ല. കാലാവധി കഴിഞ്ഞ മരുന്ന് തിരിച്ചെടുക്കുന്നില്ല. അതുകൊണ്ടുതന്നെ വലിയൊരളവിൽപണം ലാഭിക്കാൻ കഴിയുന്നു. ഇത് കണക്കിലെടുത്തു ജനറിക് മരുന്ന് കമ്പനികൾ കച്ചവടക്കാർക്കു തങ്ങളുടെമരുന്നുകൾ വിൽപ്പന നടത്തുന്നതിന് അഞ്ഞൂറ് ശതമാനം വരെ ലാഭവിഹിതം നൽകുന്നു. ( ഇത്തരം മരുന്നുകളാണ് ചിലസ്ഥലങ്ങളിൽ എഴുപതു ശതമാനം വരെ വില കുറച്ചു നൽകുന്നു എന്ന് അവകാശപ്പെട്ടു വിൽപ്പന നടത്തുന്നത് . അപ്പോഴുംകച്ചവടക്കാ രന് ലാഭം നാനൂറു ശതമാനത്തിലധികം. ) ഇത് വ്യക്തമായി മനസ്സിലാക്കാൻ ഇതോടൊപ്പം കൊടുത്തിട്ടുള്ളപട്ടിക ഒന്ന് നോക്കിയാൽ മതി. ഇത്തരത്തിൽ നിരവധി മരുന്നുകൾ നമ്മുടെ നാട്ടിൽ സുലഭമാണ്.Stethoscope on a printed sheet of paper

മരുന്നുകളുടെ വില ഏകീകരണം നടത്തിയപ്പോൾ വിപണിയിൽ ഏറ്റവും കൂടുതൽ വിലയുള്ള മരുന്നിനെഅടിസ്ഥാനമാക്കിയാണ് ഏകീകരണം വരുത്തിയത്. അത് ഗുണം ചെയ്തത് സാധാരണക്കാരനെയല്ല. മറിച്ചു ജനറിക്മരുന്നുകൾ ഉല്പാദിപ്പിക്കുന്ന കമ്പനികളെയാണ് .


ചട്ടവട്ടങ്ങൾ പാലിച്ചു കൃത്യമായ ഗുണനിലവാരം ഉറപ്പുവരുത്തി മരുന്നുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നനിരവധി ജനറിക് മരുന്നുകമ്പനികൾ ഉണ്ട്. എന്നാൽ യാതൊരു മാനദണ്ഡവും പാലിക്കാതെ കുടിൽവ്യവസായം പോലെമരുന്നുകൾ ചവിട്ടിക്കൂട്ടി നിർമ്മിച്ച് വിതരണം നടത്തുന്ന കമ്പനികളും നാട്ടിൽ ധാരാളമുണ്ട്. സംസ്ഥാന ഔഷധ നിയന്ത്രണവിഭാഗത്തിൽ നിന്നും മതിയായ പരിശോധനകളും നടപടികളും ഇല്ലാത്തതിനാൽ ഇവ തഴച്ചു വളരുന്നു.


ഇത്തരംകമ്പനികളുടെ മരുന്നുകളുടെ നിലവാരം ആശങ്കാജനകമാണ് എന്ന് മാത്രമല്ല പൊതുജനാരോഗ്യത്തിന് ഭീഷണിയുമാണ്. ഇക്കാര്യങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് ഡോക്ടർമാർ ജനറിക് പേരുകൾ എഴുതാൻ മടിക്കുന്നത്. അതിൽ അവരെകുറ്റം പറയാനും കഴിയില്ല.


ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നും ഇറക്കുമതിചെയ്യുന്ന വിലയും ഗുണവും കുറഞ്ഞ രാസവസ്തുക്കൾഉപയോഗിച്ചാണ് ഇപ്പോൾ വ്യാപകമായി മരുന്നുകൾ നിർമ്മിക്കപ്പെടുന്നത്. ഇവയെല്ലാം കൃത്യമായി ഗുണനിലവാരംഉറപ്പുവരുത്തിയല്ല വിപണിയിലെത്തുന്നത്. കേരളത്തിൽ ഇപ്പോൾ ആകെ രണ്ടു മരുന്ന് പരിശോധന കേന്ദ്രങ്ങൾ മാത്രമേയുള്ളൂ . ഇവിടെ ഒരു കൊല്ലം ആകെ പരിശോധനവിധേയമാക്കുന്നതു പതിനായിരത്തിൽ താഴെ മാത്രം മരുന്ന്സാമ്പിളുകൾ. കേരളത്തിൽ എൺപത്തിയയ്യായിരത്തോളം ബ്രാൻഡ് മരുന്നുകൾ വിപണനം ചെയ്യപ്പെടുന്നു. ഒരു ബ്രാൻഡ്മൂന്നു ബാച്ച് വീതം വിപണിയിൽ എത്തുന്നു എന്ന് കണക്കാക്കിയാൽ ഏകദേശം രണ്ടര ലക്ഷത്തോളം മരുന്ന് ബാച്ചുകൾഒരു മാസം കേരളത്തിൽ ഉപയോഗിച്ച് തീർക്കുന്നു.


അതായതു തൊണ്ണൂറ്റിയഞ്ചു ശതമാനവും മരുന്നുകൾ വിപണനംനടത്തുന്നത് കമ്പനികൾ തന്നെ സമർപ്പിക്കുന്ന ഗുണനിലവാര പരിശോധന ഫല റിപ്പോർട്ടുകൾ മാത്രം അടിസ്ഥാനമാക്കി. ഇവർ സമർപ്പിക്കുന്ന ബാച്ച് അനുസരിച്ചുള്ള മരുന്നാണോ വിപണിയിൽ വിൽക്കുന്നതെന്നുപോലും ഇവിടെപരിശോധന നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പൊതുജനം കബളിപ്പിക്കപ്പെടുന്നു. മരുന്നുകളുടെ ഗുണ നിലവാരം ഉറപ്പുവരുത്താതെയും ഉൽപ്പാദന .. വിതരണ ചെലവുകളുടെ അടിസ്ഥാനത്തിൽ ജനറിക് മരുന്നുകളുടെ വില കുറച്ചു നിശ്ചയിക്കാതെയും ഡോക്ടർമാർ ജനറിക് പേരുകൾ എഴുതണമെന്നു വാശിപിടിക്കുന്നത് പാർട്ടി ഫണ്ടിലേക്ക് ലക്ഷങ്ങൾ വാരി വിതറുന്ന മരുന്ന് കമ്പനികളെയും കച്ചവടക്കാരെയും ... സ്വകാര്യ ആശുപത്രികളെയും സഹായിക്കാൻ വേണ്ടിമാത്രമാണ്. എന്തിനും ഏതിനും ഗുണനിലവാരം ഉറപ്പുവരുത്തിമാത്രം വാങ്ങുന്ന ഉപഭോക്താവ് മരുന്നിന്റെ കാര്യത്തിൽ മാത്രം അലംഭാവം കാണിക്കുന്നതിനെ സർക്കാർ ഉൾപ്പെടെമുതലെടുക്കുയും ചൂഷണം ചെയ്യുകയും ചെയ്യുന്നു എന്ന് പറയാതിരിക്കാനാവില്ല.


അലർജി , തുമ്മൽ , ജലദോഷം എന്നുപറഞ്ഞു പൊതുജനം പതിവായി വാങ്ങി ഉപയോഗിക്കുന്ന ഒകാസെറ്റ് വിൽപ്പനക്കാരന് കിട്ടുന്നത് . മൂന്നു രൂപ ഇരുപതു പൈസയ്ക്ക്. വിൽക്കുന്നതാകട്ടെ പതിനാറു രൂപയ്ക്കും. പത്തുഗുളിക വിൽക്കുമ്പോൾ കിട്ടുന്ന ലാഭം പന്ത്രണ്ടു രൂപ എൺപതു പൈസ. സെറ്റിറിസിൻ എന്ന ഈ മരുന്ന് ബ്രാൻഡഡ്കമ്പനിയുടേത് ( സെറ്റ്സിൻ .. ഗ്ലാക്സോ ) വിൽപ്പനക്കാരന് ലഭിക്കുന്നത് പന്ത്രണ്ടു രൂപ തൊണ്ണൂറ്റിയൊൻപതുപൈസയ്ക്കും. വിൽക്കുന്നത് പതിനാറു രൂപയ്ക്കും ആണ് . ഇവിടെ കിട്ടുന്ന ലാഭം കേവലം മൂന്നു രൂപ മാത്രം. ഇവിടെജനറിക് കമ്പനിയുടെ മരുന്നിനും ബ്രാൻഡഡ് കമ്പനിയുടെ മരുന്നിനും നിശ്ചയിച്ചിട്ടുള്ള പരമാവധി ചില്ലറ വിൽപ്പന ഒന്ന്തന്നെയാണ്.16രൂപ .06 പൈസ )പ്രേംജി

ഡോക്ടർമാർ ജനറിക് നാമം എഴുതിയാൽ കച്ചവടക്കാരൻ .. ആശുപത്രി ഫാർമസിജീവനക്കാരൻ തങ്ങൾക്കു ഏറ്റവും കൂടുതൽ ലാഭം കിട്ടുന്ന മരുന്ന് മാത്രമേ വിൽക്കുകയുള്ളൂ. ഇതുകൊണ്ടുപൊതുജനത്തിന് എന്ത് ഗുണമാണ് കിട്ടുന്നത്. നാട്ടിൽ എല്ലായിടത്തും സർക്കാർ മരുന്ന് വില്പനശാലകൾ ഇല്ലലോ?


പൊതുജനത്തിന് മുഴുവൻ ഗുണ നിലവാരമുള്ളമരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കാൻ. മരുന്നുകളുടെ ഉൽപ്പാദന ചിലവിനു ആനുപാതികമായി അവയുടെ വിലനിശ്ചയിക്കുകയും നാട്ടിലുള്ള മുഴുവൻ വില്പനശാലകളിലൂടെയും ഇത്തരം മരുന്നുകൾ വിൽപ്പന നടത്താൻ ആവശ്യമായ സംവിധാനം ഉണ്ടാക്കുകയുമാണ്. അല്ലാതെ സാധാരണ മരുന്നുകച്ചവടക്കാർകൊള്ളലാഭമെടുക്കുന്നവരാണെന്നും സർക്കാർ സംവിധാനങ്ങൾ മാത്രമാണ് പൊതുജനത്തിന് വിലകുറച്ചുകൊടുക്കുന്നതെന്നുമുള്ള രീതിയിലുള്ള പ്രവർത്തനമല്ല. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കപ്പെടണം.


ലകുറച്ചുകൊടുക്കുന്നതെന്നുമുള്ള രീതിയിലുള്ള പ്രവർത്തനമല്ല. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കപ്പെടണം.


മരുന്നിന്റെ പേര് കച്ചവടക്കാരന്റെ വില(10 എണ്ണത്തിന്) ചില്ലറ വിൽപ്പനവില കിട്ടുന്ന ലാഭം.

OKACET 


 ( Cettrizine )


3.20 16.06 12.86

CETZINE 12.99 16.06 3.07

   

ALMOX  500 


( Amoxicillin )


31.00 59.85 28.85

MOX  500 46.06 59.85 13.79

   

OMEE  


( Omeprazole )


15.10 36.38 21.28

OMEZ  20 29.73 36.38 6.65

   

PARACIP 650 


( Paracetamol)


7.50 17.95 10.45

DOLO  650 14.67 17.95 3.28

   

AZIKEM  500


( Azithromycin)


28.75 56.16 27.41

AZILIDE  500 45.90 56.16 10.26Doctors and pharmacists from the city have raised several concerns over implementation of Central government's decision to prescribe only generic medicines to the patients. On Saturday, the Medical Council of India (MCI) — apex medical regulator — asked the doctors to adhere to its guidelines on prescribing generic drugs and writing prescriptions legibly. The MCI has decided to take strict disciplinary action against doctors violating the guidelines. The doctors, however, claimed they have no issue in prescribing generic medicines and pharmacists also said they have no problem in dispensing such drugs.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മരുന്നുകളുടെ ജനറിക് നാമത്തിന്റെ പേരില്‍ പുതിയ തട്ടിപ്പിനു കളമൊരുങ്ങുന്നു