ബച്ചന് കുടുംബം വീണ്ടും വീടുവാങ്ങി. ഇത്തവണ മരുമകള്‍ ഐശ്വര്യറായ് ബച്ചനാണ് വീട് വാങ്ങിയത്. മുംബൈ വോര്‍ളിയില്‍ ആറുകോടി രൂപയുടെ നാല് ബെഡ്റൂ...
ബച്ചന് കുടുംബം വീണ്ടും വീടുവാങ്ങി. ഇത്തവണ മരുമകള്‍ ഐശ്വര്യറായ് ബച്ചനാണ് വീട് വാങ്ങിയത്. മുംബൈ വോര്‍ളിയില്‍ ആറുകോടി രൂപയുടെ നാല് ബെഡ്റൂമുകളുളള ആഡംബര വീടാണ് ഐശ്വര്യ സ്വന്തമാക്കിയത്.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇപ്പോഴത്തെ വീടായ ജല്‍സയ്ക്ക് സമീപമുളള വലിയൊരു ബംഗ്ലാവ് അമിതാബ് ബച്ചന് വാങ്ങിയിരുന്നു. ജുഹുവിലാണ് ബിഗ്ബിയും കുടുംബവും താമസിക്കുന്നത്.
ഐശ്വര്യയ്ക്ക് വേണ്ടി പേഴ്സണല്‍ സ്റ്റാഫിലുളളവരാണ് വീട് കച്ചവടമുറപ്പിച്ചത്. മാറിത്താമസിക്കുകയല്ല, മൂലധനം എന്ന നിലയിലാണ് താരം വീട് വാങ്ങിയതെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കച്ചവടത്തിന് ശേഷം ഐശ്വര്യ റായ് വീട് സന്ദര്‍ശിച്ചു. അഭിഷേക് ബച്ചന്റെ പൂര്‍ണ സമ്മതത്തോടെയാണ് ഐശ്വര്യ പുതിയ വീട് വാങ്ങിയിരിക്കുന്നത്.
അടുത്തിടെ ബിഗ്ബി 50 കോടി രൂപയ്ക്കാണ് ആഡംബര ബംഗ്ലാവ് വാങ്ങിയത്. ഇതോടെ ബച്ചന് കുടുംബത്തിന് മുംബൈയില്‍ മാത്രം അഞ്ച് ബംഗ്ലാവുകളായി. ഇതില്‍ ഒരെണ്ണം ഓഫീസായി പ്രവര്‍ത്തിക്കുന്നു. മറ്റൊന്ന് ബാങ്കിന്റെ പ്രവര്‍ത്തനത്തിന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.
COMMENTS