മോഹന്‍ലാല്‍ നായകനായ ഗ്രാന്‍ഡ് മാസ്റ്ററിലാണ് മലയാളി സിനിമാ പ്രേക്ഷകര്‍ അവസാനമായി റോമയെ കണ്ടത്. അതിന് ശേഷം റോമ സിനിയുടെ തിരക്കുകളില്‍ നിന്...
മോഹന്‍ലാല്‍ നായകനായ ഗ്രാന്‍ഡ് മാസ്റ്ററിലാണ് മലയാളി സിനിമാ പ്രേക്ഷകര്‍ അവസാനമായി റോമയെ കണ്ടത്. അതിന് ശേഷം റോമ സിനിയുടെ തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ റോമ തിരക്കിലുമാണ്. തന്റെ പാഷനായ നൃത്തത്തിന്റെ തിരക്കിലാണ് റോമ.
നൃത്തത്തിന് വേണ്ടിയാണ് റോമ സിനിമകള്‍ മാറ്റിവച്ചത്. റോമയിപ്പോള് നിരവധി സ്റ്റേജുകളില്‍ ഡാന്‍സ് ഷോ ചെയ്തുവരികയാണ്. സമീപ ദിവസങ്ങളില്‍ ഏഴ് സ്റ്റേജുകളിലാണ് ഡാന്‍സ് ഷോ ചെയ്യേണ്ടത്. സിനിമയില്‍ അല്ലെങ്കിലും തനിക്ക് തിരക്കോട് തിരക്കാണെന്ന് റോമ പറയുന്നു.
ജീവിതത്തില്‍ ഇത്രയും തിരക്കുളള കാലം എനിക്ക് ഉണ്ടായിട്ടില്ല. ഡാന്‍സ് എന്റെ ആവേശമാണ്. അതിനായുളള തിരക്ക് ഞാന്‍ ആസ്വദിക്കുന്നു. സിനിമ പോലും മാറ്റിവച്ചത് ഇതിനുവേണ്ടിയാണ്. വരുംദിവസങ്ങളില്‍ ഏഴ് ഡാന്‍സ് ഷോയാണ് ചെയ്യാനുളളത്- റോമ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും റോമയുടെ ഡാന്‍സ് ഷോ. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഗള്‍ഫില്‍ ധാരാളം പരിപാടികളുണ്ടായിരുന്നു റോമയ്ക്ക്. ഇപ്പോള്‍ ഓണത്തിനും റോമയുടെ പ്രോഗ്രാമുകള്‍ തയ്യാറായിക്കഴിഞ്ഞു. വിദേശത്തുളള മലയാളികള്‍ തന്നെയാണ് റോമയുടെ സംഘത്തെ ക്ഷണിക്കുന്നത്.
തിരക്കിനിടയിലും താനൊരു മലയാള ചിത്രത്തിന് ഡേറ്റ് നല്‍കിയെന്ന് റോമ കൂട്ടിച്ചേര്‍ക്കുന്നു. വളരെ വ്യത്യസ്തമായ വേഷമാണ്. അതുകൊണ്ടാണ് ഡാന്‍സിന്റെ തിരക്കിനിടയിലും സിനിമയ്ക്ക് ഡേറ്റ് കൊടുത്തത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട വേഷമാണിത്. ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാന്‍ കഴിയില്ല. എന്തായാലും ഒക്ടോബറില്‍ ഞാന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും.
COMMENTS