BREAKING NEWS
Search

കെ. ബാബുവിനു കിട്ടിയ പരിഗണനയില്‍ സന്തോഷം, ഉമ്മന്‍ ചാണ്ടി മഹാനായ വ്യക്തി, നീതി ലഭിച്ചില്ല; രാജി സ്വന്തം ധാര്‍മ്മികത അനുസരിച്ച്: കെ.എം. മാണി

കോട്ടയം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനും തനിക്കും വ്യത്യസ്ത നീതി ലഭിച്ചെന്ന് പറയുന്നില്ലെന്ന് കെ. എം. മാണി. കെ. ബാബുവിനു ലഭിച്ച പരിഗണനയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ഗൂഢാലോചന നടത്തിയ വ്യക്തികളെ അറിയാമെന്ന് കെ.എം. മാണി പറഞ്ഞു. എന്നാല്‍, അത് തുറന്നു പറയാന്‍ താത്പര്യമില്ല. തനിക്ക് നീതി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരില്‍ നിന്നാണ് നീതി ലഭിക്കാത്തതെന്ന ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മഹാനായ വ്യക്തിയാണ്. സമഭാവനയോടെ പ്രവര്‍ത്തിക്കുന്ന ആളാണ് അദ്ദേഹം. ആരും രാജി ആവശ്യപ്പെട്ടിട്ടില്ല, സ്വന്തം ധാര്‍മ്മികത അനുസരിച്ചാണ് രാജി വച്ചത്.


പലരും വേട്ടയാടിയിട്ടുണ്ടെന്നും വ്യക്തിപരമായി തേജോവധം ചെയ്യാനാണ് പലരും ഇപ്പോള്‍ ശ്രമിക്കുന്നത്. അതൊക്കെ രാഷ്ട്രീയത്തില്‍ സാധാരണയാണ് . അതുകൊണ്ട് ആരോടും പരിഭവമില്ലെന്നും കെ. എം. മാണി പറഞ്ഞു.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കെ. ബാബുവിനു കിട്ടിയ പരിഗണനയില്‍ സന്തോഷം, ഉമ്മന്‍ ചാണ്ടി മഹാനായ വ്യക്തി, നീതി ലഭിച്ചില്ല; രാജി സ്വന്തം ധാര്‍മ്മികത അനുസരിച്ച്: കെ.എം. മാണി