Followers

BREAKING NEWS
Search

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം: വിമതന്റെ സഹായം തേടി കോണ്‍ഗ്രസ്; അച്ചടക്ക നടപടി പുന:പരിശോധിക്കും

തിരുവനന്തപുരം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തിനായി വിമതനുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ്. വിമതന്റെ പിന്തുണയോടെ ഭരണം നേടാന്‍ കെ.പി.സി.സിയാണ് തീരുമാനിച്ചത്.

വിമതനെതിരെ ഡി.സി.സി എടുത്ത അച്ചടക്ക നടപടി പുന: പരിശോധിക്കുമെന്ന് കെ. പി. സി. സി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. കെ. പി. സി. സിയുടെ അച്ചടക്ക നടപടി നിലനില്‍ക്കും.

കണ്ണൂരിലെ യുഡിഎഫ് ഭരണം ഉറപ്പാക്കു്്ന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മന്ത്രി കെ. സി. ജോസഫിന്റെ നേതൃത്വത്തില്‍ സമിതിയെ ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തി.

കെ. സുധാകരന്‍, കെ. പി. നൂറുദീന്‍, പി. രാമകൃഷ്ണന്‍, സതീഷന്‍ പാച്ചേനി, പി. എ. നാരായണന്‍, സണ്ണി ജോസഫ് എംഎല്‍എ, കെ. സുരേന്ദ്രന്‍, സജീവ് ജോസഫ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Kannur, Congress


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം: വിമതന്റെ സഹായം തേടി കോണ്‍ഗ്രസ്; അച്ചടക്ക നടപടി പുന:പരിശോധിക്കും