ശരീരത്തിലെ അസ്ഥികള്‍ക്ക് ബലം നല്‍കുന്നത് കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യമാണ്. ഈ മൂലകങ്ങള്‍ തുടര്‍ച്ചയായി അസ്ഥികളില്‍ ന...
ശരീരത്തിലെ അസ്ഥികള്‍ക്ക് ബലം നല്‍കുന്നത് കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യമാണ്. ഈ മൂലകങ്ങള്‍ തുടര്‍ച്ചയായി അസ്ഥികളില്‍ നിക്ഷേപിക്കപ്പെടുന്നതിനൊപ്പം ശരീരത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമായി നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.
25 മുതല്‍ 30 വയസ്സുവരെ ഈ മൂലകങ്ങളുടെ നിക്ഷേപം നീക്കം ചെയ്യുന്നതിനേക്കാള്‍ അധികമായിരിക്കും. ഈ കാലഘട്ടത്തിനു ശേഷം നീക്കം ചെയ്യപ്പെടുന്നതിന്റെ തോത് കൂടുകയും എല്ലുകള്‍ക്ക് ബലം കുറയുകയും ചെയ്യുന്നു. ഈ അവസ്ഥയെ ഒസ്റ്റിയോ പൊറോസിസ് എന്നു പറയുന്നു.
25-30 വയസ്സില്‍ മൂലകങ്ങളുടെ നിക്ഷേപം പരമാവധി ഉണ്ടാകുകയാണെങ്കില്‍ വാര്‍ദ്ധക്യത്തിലെ അസ്ഥിക്ഷയം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
ഇതിനായി കുട്ടിക്കാലം മുതല്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരണം.
* കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കണം.
* കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കണം. പച്ചക്കറികള്‍, മുള്ളുള്ള മത്സ്യം, പാല്, മു്ട്ട എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
* കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കാത്സ്യം സ്വീകരിക്കാനും നിലനിര്‍ത്താനും വിറ്റാമിന്‍ ഡി സഹായിക്കും. പാല്, ഓറഞ്ച്, ധാന്യങ്ങള്‍ എന്നിവയില്‍ വിറ്റാമിന്‍ ഡി ധാരാളമുണ്ട്. സൂര്യപ്രകാശം ശരീരത്തിലെ വിറ്റാമിന്‍ ഡി ഉല്പാദനത്തെ സഹായിക്കും.
* വിറ്റാമിന്‍ കെ ശരീരത്തില്‍ നിന്നും കാത്സ്യം പുറന്തള്ളുന്നതിനെ തടയും. ഇലക്കറികള്‍, ഉള്ളി, ഒലിവ് ഓയില്‍, സോയാബീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
* ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം.
* പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കണം. മധുരക്കിഴങ്ങ്, വാഴപ്പഴം എന്നിവ കഴിക്കാം.
* ശീതളപാനീയങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം.
* പതിവായി വ്യായാമം ചെയ്യണം.
Health, lifestyle, food, diet
COMMENTS