മുംബയ്: ഐ.പി.എലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയായ ഷാരൂഖ് ഖാന് സ്ഥാപനത്തിന്റെ ഓഹരി മൂല്യം കുറച്ചു കാണിച്ചുവെന്ന ആരോപണത്തില്‍ നടന...
മുംബയ്: ഐ.പി.എലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയായ ഷാരൂഖ് ഖാന് സ്ഥാപനത്തിന്റെ ഓഹരി മൂല്യം കുറച്ചു കാണിച്ചുവെന്ന ആരോപണത്തില്‍ നടനെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ചോദ്യംചെയ്തു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് വിവരം.
ബോളിവുഡ് നടിയായ ജൂഹി ചൗളയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള മൗറീഷ്യസ് കമ്പനിക്ക് നൈറ്റ് റൈഡേഴ്സ് ഓഹരികള്‍ വിറ്റപ്പോള്‍ ഓഹരിമൂല്യം കുറച്ചുകാണിച്ചുവെന്നാണ് ആരോപണം.
നൂറ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ഷാരൂഖിന്റെ പേരില്‍ ആരോപിക്കപ്പെടുന്നത്. കേസില്‍ നടിയേയും ഭര്‍ത്താവിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു.
ഇതേസമയം, ബിജെപിയുടെയും സംഘ് പരിവാറിന്റെയും നടപടികളെ വിമര്‍ശിച്ചതിനു പ്രതികാരമായാണ് ഷാരൂഖിനെതിരായ കേസ് കുത്തിപ്പൊക്കുന്നതെന്ന് ആരോപണമുണ്ട്.

COMMENTS