ന്യൂഡല്‍ഹി: രാജ്യം ബീഫിന്റെയും പോര്‍ക്കിന്റെയുമൊക്കെ പേരില്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുമ്പോള്‍, ഡല്‍ഹി ജുമാ മസ്ജിദിലെ ശാഹി ഇമാം അഹ്മദ് ബ...
ന്യൂഡല്‍ഹി: രാജ്യം ബീഫിന്റെയും പോര്‍ക്കിന്റെയുമൊക്കെ പേരില്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുമ്പോള്‍, ഡല്‍ഹി ജുമാ മസ്ജിദിലെ ശാഹി ഇമാം അഹ്മദ് ബുഖാരിയുടെ മകനും ഭാവി ഇമാമുമായ ശഅബാന്‍ ബുഖാരി ഹിന്ദു യുവതിയെ വിവാഹം കഴിച്ചു.
രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. പെണ്‍കുട്ടിയെ ഇസ്ലാമിലേക്കു മതം മാറ്റിയാണ് വിവാഹം.
ഞായറാഴ്ച വൈകിട്ട് ഡല്‍ഹി ജുമാമസ്ജിദിലായിരുന്നു നിക്കാഹ്. ഏതാണ്ട് രഹസ്യമായിട്ടായിരുന്നു നിക്കാഹ്. അഹ്മദ് ബുഖാരിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ഡല്‍ഹി ഭോഗലില്‍ താമസിക്കുന്ന, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് നിവാസിയായ ഹിന്ദു യുവതിയുമായുള്ള ശഅബാന്‍ ബുഖാരിയുടെ പ്രണയം ഇരുവരുടെയും വീട്ടുകാരുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം നവംബര്‍ 22ന് ജുമാ മസ്ജിദിന്റെ നായിബ് ഇമാമായി ഷാബാന് ബുഖാരിയെ വാഴിച്ചിരുന്നു. അമിറ്റി സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥിയാണ് 20കാരനായ ഷാബാന്.

COMMENTS