ധനുഷ് നായകനാകുന്ന ചിത്രത്തില്‍ സാമന്ത തെരുവു പെണ്ണായി അഭിനയിക്കുന്നു. വെട്രിമാരന് സംവിധാനം ചെയ്യുന്ന വാടാ ചെന്നൈ എന്ന ചിത്രത്തിലാണ് സാമന...
ധനുഷ് നായകനാകുന്ന ചിത്രത്തില്‍ സാമന്ത തെരുവു പെണ്ണായി അഭിനയിക്കുന്നു. വെട്രിമാരന് സംവിധാനം ചെയ്യുന്ന വാടാ ചെന്നൈ എന്ന ചിത്രത്തിലാണ് സാമന്തയുടെ പുതിയ മുഖം. ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന സാമന്ത ആദ്യമായാണ് ഇത്തരം ഒരു വേഷത്തിലെത്തുന്നത്.
വാടാ ചെന്നൈ നിര്‍മ്മിക്കുന്നത് ധനുഷും വെട്രിമാരനും ചേര്‍ന്നാണ്. സന്തോഷ് നാരായണനാണ് സംഗീതം. അടുത്തവര്‍ഷം ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
ധനുഷ് നായകനാകുന്ന വേല്‍രാജിന്റെ തങ്കമകനാണ് സാമന്തയുടെ ഇനി റിലീസാകാനുള്ള ചിത്രം. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യും. വിജയ് നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോള്‍ സാമന്ത അഭിനയിക്കുന്നത്. ആറ്റിലിയാണ് സംവിധാനം.
വിക്രം ചിത്രം എന്ട്രുക്കുള്ളൈയാണ് സാമന്തയുടേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം. എന്ട്രുക്കുള്ളൈ ബോക്സ് ഓഫീസില്‍ മൂക്കുകുത്തി വീണു.

COMMENTS