ആലപ്പുഴ: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബാറുടമ ബിജു രമേശ്. കെ. എം. മാണിയുടെ രാജിയുമായി ബന്ധപ്...
ആലപ്പുഴ: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബാറുടമ ബിജു രമേശ്. കെ. എം. മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് കെ. ബാബുവിനെതിരെ ബിജു രമേശ് സംസാരിച്ചത്.
ബാറുടമകള്‍ പിരിച്ചതില്‍ കൂടുതല്‍ പണം കൈപ്പറ്റിയത് മന്ത്രി കെ. ബാബുവാണെന്ന് ബിജു രമേശ് പറഞ്ഞു. മന്ത്രിക്കെതിരായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചപ്പോള്‍ മന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്ന് ബിജു രമേശ് ഒരു ദൃശ്യമാധ്യമത്തോട് ചൊവ്വാഴ്ച വെളിപ്പെടുത്തി. ഗോകുലം ഗോപാലനോടാണ് മന്ത്രി കെ. ബാബു തന്റെ അസ്ഥിവാരം തോണ്ടുമെന്നു പറഞ്ഞതെന്ന് ബിജു പറഞ്ഞു.

COMMENTS