ന്യൂഡല്‍ഹി: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന എയ്ഡ്സിന് രോഗത്തിനു പരിഹാരം വാഴപ്പത്തിലുണ്ടെന്ന് ഗവേഷകര്‍. പഴം നേരിട്ടു കഴിച്ചതു കൊണ്ട് പ...
ന്യൂഡല്‍ഹി: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന എയ്ഡ്സിന് രോഗത്തിനു പരിഹാരം വാഴപ്പത്തിലുണ്ടെന്ന് ഗവേഷകര്‍. പഴം നേരിട്ടു കഴിച്ചതു കൊണ്ട് പ്രയോജനമില്ല. പഴത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീന്‍ കഴിച്ചതുകൊണ്ടേ കാര്യമുള്ളു. പ്രോട്ടീന്‍ ഗുളികരൂപത്തില്‍ കഴിക്കണം.
യു. എസ്സിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.
വാഴപ്പഴത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത ബനാന ലെക്ടിക് പ്രോട്ടീന്‍ എന്ന ഘടകമാണ് എയ്ഡ്സിനു മരുന്നാകുന്നത്. ബന്ലെക് എന്ന ചുരുക്കപ്പേരിലാണ് ഇതിനെ വിളിക്കുന്നത്. ബെന്ലെക്കിന് എയ്ഡ്സ് വൈറസ് പെരുകുന്നത് തടയാനുള്ള ശേഷിയുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
പ്രോട്ടീന്‍ അഞ്ചുവര്‍ഷം മുമ്പു തന്നെ ഗവേഷകര്‍ വേര്‍തിരിച്ചെടുത്തിരുന്നു. എന്നാല്‍, ഇതിനു ചില പാര്‍ശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ പഠനങ്ങള്‍ നടത്തി. പാര്‍ശ്വഫലങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ ഗവേഷകര്‍ക്കു സാധിച്ചു.
എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഇനിയും ചില പരീക്ഷണങ്ങള്‍ കൂടി വേണ്ടിവരുമെന്നു ഗവേഷകര്‍ പറയുന്നു.
Banana, aids, treatment, medicine, kerala

COMMENTS