അന്നപോളിസ്: വിവാഹത്തിനു മുമ്പ് മറ്റാരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല, കന്യകയാണ് എന്നുതെളിയിക്കാന്‍ യുവതി ഗൈനക്കോളജിസ്റ്റി...
അന്നപോളിസ്: വിവാഹത്തിനു മുമ്പ് മറ്റാരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല, കന്യകയാണ് എന്നുതെളിയിക്കാന്‍ യുവതി ഗൈനക്കോളജിസ്റ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി.
മേരിലാന്‍ഡിലാണ് സംഭവം നടന്നത്. കന്യകയാണെന്ന് പാസ്റ്ററായ അച്ഛനെ ബോധ്യപ്പെടുത്താനാണ് ബ്രെലിന് ഫ്രീമാന്‍ എന്ന യുവതി സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്.
സര്‍ട്ടിഫിക്കറ്റ് വിവാഹ സല്‍ക്കാരത്തിനെത്തിയ അതിഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
അച്ഛനോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി പറഞ്ഞു.
വിവാഹത്തിനു മുമ്പ് മറ്റാരുമായും സെക്സിലേര്പ്പെടില്ലെന്നും ഭര്‍ത്താവിനായി ശരീരം പവിത്രമായി സൂക്ഷിക്കുമെന്നും യുവതി തീരുമാനിച്ചിരുന്നു.
യുവതിയുടെ കന്യാചര്‍മ്മത്തിന് ക്ഷതം സംഭവിച്ചിട്ടില്ലെന്നാണ് ഗൈനക്കോളജിസ്റ്റ് സര്‍ട്ടിഫിക്കറ്റില്‍ എഴുതിയത്, ഒപ്പം ബൈബിളിലെ വാചകങ്ങളും രേഖപ്പെടുത്തിയിരുന്നു.
pastor send daugher for puberty test before marriage in marryland
pastor , send, daugher, puberty test, before, marriage, marryland
COMMENTS