BREAKING NEWS
Search

ഹൈക്കോടതി വിലക്കു നീക്കി; ജമ്മു കശ്മീരില്‍ ബീഫ് കഴിക്കാം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബീഫ് വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചാണ് നിരോധനം റദ്ദാക്കിയത്.

ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാന നിയമസഭയ്ക്കാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

കര്‍ശനമായി ബീഫ് നിരോധനം നടപ്പിലാക്കണമെന്ന ജമ്മു ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി.

ബീഫ് നിരോധിച്ചു കൊണ്ടുള്ള ജമ്മു ബഞ്ചിന്റെ ഉത്തരവ് സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അംഗങ്ങള്‍ തമ്മിലടിക്കുക പോലും ചെയ്തു.

Beef, India, Jammu and Kashmir


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഹൈക്കോടതി വിലക്കു നീക്കി; ജമ്മു കശ്മീരില്‍ ബീഫ് കഴിക്കാം