പാലക്കാട്: അട്ടപ്പാടിയില്‍ കടുകുമണ്ണ ഊരില്‍ അഗളി സിഐയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കു പോയ പൊലീസ് സംഘത്തിനു നേര്‍ക്ക് മാവോയിസ്റ്റുകള്‍ വെ...
പാലക്കാട്: അട്ടപ്പാടിയില്‍ കടുകുമണ്ണ ഊരില്‍ അഗളി സിഐയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കു പോയ പൊലീസ് സംഘത്തിനു നേര്‍ക്ക് മാവോയിസ്റ്റുകള്‍ വെടിവച്ചു.
അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ പൊലീസ് പിന്നീട് തിരിച്ചടിച്ചു. പ്രത്യാക്രമണത്തില്‍ മാവോയിസ്റ്റുകള്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പൊലീസ് പത്തു റൗണ്ട് വെടിയുതിര്‍ത്തു. പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നു പാലക്കാട് എസ്പി അറിയിച്ചു.
മാവോയിസ്റ്റുകള്‍ അഞ്ചു പേര് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അഗളിയിലെ കടുകുമണ്ണയില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പൊലീസിന്റെ തണ്ടര്‍ ബോള്‍ട്ട് സംഘമാണ് പരിശോധനയ്ക്കു പോയത്. വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തേയ്ക്കു തിരിച്ചിട്ടുണ്ട്. മേഖലയിലാകെ വ്യാപകമായ തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
naxals fired police in attappady
naxals, fire, police , attappady
COMMENTS