BREAKING NEWS
Search

ഹോട്ടല്‍ ജീവനക്കാരിയെ രണ്ടുവട്ടം കടന്നുപിടിച്ചു, ചോദ്യംചെയ്തവരെ കുത്തി, യുവനടന് ഹെല്‍മറ്റിന് പൊതിരെ തല്ല്, പിന്നെ റിമാന്‍ഡും


കഴക്കൂട്ടം: കഴക്കൂട്ടത്ത് ഹോട്ടലിലെ ജീവനക്കാരിയെ കടന്നുപിടിച്ചതു ചോദ്യം ചെയ്തവരെ കുത്തിവീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെട്ട യുവനടന്‍ സിദ്ധു സന്തോഷ് റാമിനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി തല്ലിച്ചതച്ചു.

നടന്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. ഫ്രഞ്ച് ഫ്രൈഡ് ചിക്കന്‍ എന്ന സ്ഥാപനത്തിലാണ് സംഭവം. ജീവനക്കാരിയോടു മോശമായി സംസാരിക്കുകയും പിന്നീട് അവരെ കടന്നുപിടിക്കുകയായുമായിരുന്നു. ചെറിയ കശപിശയ്‌ക്കൊടുവില്‍ നടനെ ഹോട്ടല്‍ ജീവനക്കാര്‍ പറത്തേയ്ക്ക് ഉന്തിത്തള്ളി വിട്ടു.


അടിയേറ്റ് അവശനായ സിദ്ധു സന്തോഷ് റാം കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ 
അവിടെനിന്നു പോയ ഇയാള്‍ കുറച്ചുകഴിഞ്ഞ് ഒരു കത്തിയുമായി തിരിച്ചെത്തി. വീണ്ടും അതേ യുവതിയെ കടന്നുപിടിച്ചു. ഇതോടെ, ഹോട്ടല്‍ മാനേജര്‍ ഓടിയെത്തി. കൈയില്‍ കരുതിയിരുന്ന കത്തിക്ക് നടന്‍ മാനേജര്‍ സലിമിനെ കുത്തിവീഴ്ത്തി. ഇതുകണ്ട് ആഹാരം കഴിക്കാനിരുന്നവര്‍ ഓടിയെത്തി. ഇക്കൂട്ടത്തില്‍ പെട്ട സരള്‍ എന്നയാള്‍ക്കും കുത്തേറ്റു.

ആളു കൂടുന്നതു കണ്ടതോടെ, നടന്‍ ഇറങ്ങിയോടി. ഹോട്ടല്‍ ജീവനക്കാരും പിന്തുടര്‍ന്നു. ടെക്‌നോപാര്‍ക്കിനു സമീപത്തുവച്ച് ഇയാളെ പിടികൂടി.

പിടിവലിക്കിടെ നിലത്തുവീണ നടനെ നാട്ടുകാര്‍ പൊതിരെ തല്ലി. ഇതിനിടെ, കാര്യം തിരക്കാന്‍ വന്ന ഒരു യുവാവ് നടന്റെ കാലുകളില്‍ ഹെല്‍മറ്റിന് അടിച്ചു. ഇതോടെ കണ്ടുനിന്നവര്‍ക്കൊക്കെ ഹരമായി. എല്ലാവരും ഹെല്‍മറ്റ് വാങ്ങി ഇയാളെ പൊതിരെ അടിച്ചു. മറ്റു ചിലര്‍ തൊഴിച്ചു.

അപ്പോഴും വീര്യം വിടാതെ തന്നെ സന്തോഷ് റാം ചീറിക്കൊണ്ടിരുന്നു. ഇതോടെ വന്നവര്‍ വന്നവരെല്ലാം കൈകാര്യം ചെയ്യുന്ന സ്ഥിതിയായി.

ഇതിനിടെ, അതുവഴി വന്ന പൊലീസ് സംഘം നടനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയി. പൊലീസ് സ്റ്റേഷനിലെത്തിയതോടെ, മീശ പിരിച്ച് സിനിമാ സ്റ്റൈലില്‍ തന്നെ വീണ്ടും സംസാരിക്കാന്‍ തുടങ്ങിയ നടനെ കോടതിയില്‍ ഹാജരാക്കി. കുത്തുകേസിലും സ്ത്രീയെ കടന്നുപിടിച്ചതിനും ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കുത്തേറ്റ ഹോട്ടല്‍ മാനേജര്‍ സലിമും ഭക്ഷണം കഴിക്കാനെത്തിയ സരളും ചികിത്സയിലാണ്. 


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഹോട്ടല്‍ ജീവനക്കാരിയെ രണ്ടുവട്ടം കടന്നുപിടിച്ചു, ചോദ്യംചെയ്തവരെ കുത്തി, യുവനടന് ഹെല്‍മറ്റിന് പൊതിരെ തല്ല്, പിന്നെ റിമാന്‍ഡും