പാരിസ്: സാമ്പത്തിക ലാഭത്തിനായി ഭര്‍ത്താവ് ഭാര്യയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു. നാലു വര്‍ഷത്തില്‍ 2,742 പുരുഷന്മാരുമായി യുവതി കിടപ്പറ പങ്...
പാരിസ്: സാമ്പത്തിക ലാഭത്തിനായി ഭര്‍ത്താവ് ഭാര്യയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു. നാലു വര്‍ഷത്തില്‍ 2,742 പുരുഷന്മാരുമായി യുവതി കിടപ്പറ പങ്കിട്ടു.
പാരീസിനു തെക്കുള്ള മ്യൂക്സിലാണ് സംഭവം. ഇന്റര്‍നെറ്റിലൂടെയാണ് ഭര്‍ത്താവ് കസ്റ്റമേഴ്സിനെ കണ്ടെത്തിയിരുന്നത്. കസ്റ്റമേഴ്സ് ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അഞ്ചുവയസ്സുകാരനായ മകനോടൊപ്പം ഭര്‍ത്താവ് വീടിനു പുറത്തു കാത്തിരിക്കും.
കഴിഞ്ഞയാഴ്ച ഭാര്യയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഭര്‍ത്താവിനെതിരെ മാത്രമാണ് പൊലീസ് കേസെടുത്തത്. ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുത്തുകയായിരുന്നു എന്നതാണ് പരിഗണിച്ചത്. ഭര്‍ത്താവ് ഭാര്യയെ ചൂഷണം ചെയ്യുകയായിരുന്നു എന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
വേശ്യാവൃത്തി ഫ്രാന്‍സില്‍ നിയമവിധേയമാണെങ്കിലും നിര്‍ബന്ധിച്ചുള്ള വേശ്യാവൃത്തി അനുവദിക്കില്ല.
Husband, wife, sex, flesh trade, money, Paris
COMMENTS