രാഖി എം/www.vyganews.com യുഎന്‍ പൊതുസഭാ അദ്ധ്യക്ഷന്‍ ജോണ്‍ ആഷെ ചൈനയില്‍ നിന്നു പറ്റിയത് 1.3 ദശലക്ഷം ഡോളര്‍ കൈക്കൂലി ന്യൂയോര്‍ക് : ലോ...
രാഖി എം/www.vyganews.com
യുഎന്‍ പൊതുസഭാ അദ്ധ്യക്ഷന്‍ ജോണ്‍ ആഷെ ചൈനയില്‍ നിന്നു പറ്റിയത് 1.3 ദശലക്ഷം ഡോളര്‍ കൈക്കൂലി
ന്യൂയോര്‍ക് : ലോക രാജ്യങ്ങളെ അമ്പരപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ ഐക്യരാഷ്ട്ര രക്ഷാസമിതി പ്രവേശം തടയാനായി ചൈന യുഎന്‍ പ്രതിനിധിക്ക് കോടിക്കണക്കിനു രൂപയുടെ കൈക്കൂലി കൊടുത്തതായി വെളിപ്പെടുത്തല്‍.
ലോകത്തിനു മുന്നില്‍ മാതൃകയാവേണ്ട എക്യരാഷ്ട്ര സഭയെത്തന്നെ അഴിമതി ഭൂതം ഗ്രസിച്ചത് ഞെട്ടലോടെയാണ് എല്ലാ രാഷ്ട്രങ്ങളും അറിയുന്നത്.
യുഎന്‍ പൊതുസഭയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ആഷെ അറസ്റ്റിലായതോടെയാണ് അഴിമതിയുടെ ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവന്നിരിക്കുന്നത്.
ജോണ്‍ ആഷെ
ജോണ്‍ ആഷെ
രക്ഷാസമിതിയുടെ ഘടന പൊൡച്ചെഴുതാനുള്ള യുഎന്‍ പദ്ധതി പൊളിക്കാനായി ചൈന മറ്റ് ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുത്തിരുന്നുവെന്നാണ് ഇപ്പോള്‍ സംശയം ജനിച്ചിരിക്കുന്നത്.
ആന്റ്വിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ നിന്നുള്ള പ്രതിനിധിയായ ജോണ്‍ ആഷെ 1.3 ദശലക്ഷം ഡോളര്‍ കൈക്കൂലി പറ്റിയതായി യുഎസ് അറ്റോര്‍ണിയായ പ്രീത് ഭറാറ കണ്ടെത്തിയിട്ടുണ്ട്.
രക്ഷാസമിതി നവീകരണം സംബന്ധിച്ച് തയ്യാറാക്കിയ 300 പേജ് വരുന്ന കരടു രേഖ ലഘൂകരിക്കുന്നതിനു രൂപം കൊടുത്തിരുന്ന സമിതിയിലെ ഉപദേഷ്ടാവ് കൂടിയായിരുന്നു ആഷ്ലെ. നോണ്‍ പേപ്പര്‍ എന്ന ചുരുക്കപ്പേരിലുള്ള ഈ നവീകരണ രേഖയെ ഇന്ത്യ ശക്തമായി പിന്തുണച്ചിരുന്നു. ഇന്ത്യ രക്ഷാസമിതിയില്‍ വരുന്നതിനെ എതിര്‍ക്കുന്ന ചൈനയാകട്ടെ ഈ രേഖയെ തകര്‍ക്കാന്‍ എല്ലാ വഴികളും നോക്കുകയുമായിരുന്നു. ഈ ലഘുലേഖ തയ്യാറാക്കലിനെ അവസാന നിമിഷത്തില്‍ ആഷ്ലെ അട്ടിമറിക്കുകയായിരുന്നു.
ആഷ്ലെയ്ക്കു പിന്നാലെ വന്ന പൊതുസഭാ പ്രസിഡന്റായ ഉഗാണ്ടക്കാരനായ സാം കുടേസയും ഇതേ തന്ത്രം തന്നെ പയറ്റുകയുണ്ടായി. ജി4 രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുടേസയുടെ പദ്ധതി പൂര്‍ണതോതില്‍ വിജയിക്കാതെ പോയി. എങ്കിലും രക്ഷാസമിതി നവീകരണത്തില്‍ ഈ കാലതാമസം വലിയ കാലതാമസം വരുത്തുമെന്ന് ഉറപ്പാണ്.
എന്തായാലും അഴിമതിയുടെ ദുര്‍ഭൂതം ഐക്യരാഷ്ട്ര സഭയേയും ബാധിച്ചുവെന്ന വാര്‍ത്ത സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ ഞെട്ടിച്ചുവെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.
COMMENTS