അമരാവതി: ഹൈദരാബാദ് തെലങ്കാനയുടെ തലസ്ഥാനമായി മാറിയതോടെ, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രൂപം നല്കിയ പുതിയ തലസ്ഥാന നഗരമായ അമരാവതിക്ക് ഇന്നു ശി...
അമരാവതി: ഹൈദരാബാദ് തെലങ്കാനയുടെ തലസ്ഥാനമായി മാറിയതോടെ, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രൂപം നല്കിയ പുതിയ തലസ്ഥാന നഗരമായ അമരാവതിക്ക് ഇന്നു ശിലാസ്ഥാപനം.
ഗുണ്ടൂര്‍ ജില്ലയിലാണ് അമരാവതി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്.
ആന്ധ്രയെ വിഭജിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, നടന് അമിതാഭ് ബച്ചന്, കേന്ദ്രമന്ത്രിമാര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായെത്തും.
കൃഷ്ണാനദിയുടെ തീരത്താണ് പുതിയ പട്ടണം. ആന്ധ്രയുടെ വാണിജ്യ തലസ്ഥാനമായ വിജയവാഡയില്‍ നിന്നു 40 കിലോമീറ്റര്‍ അകലെയാണ് അമരാവതി. ശതവാഹന ഭരണകൂട കാലത്ത് അവരുടെ തലസ്ഥാനമായിരുന്നു അമരാവതി.
പുതിത പട്ടണത്തിനു മാസ്റ്റര്‍ പഌന്‍ തയ്യാറാക്കുന്നത് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഏജന്‍സിയാണ്. ജപ്പാന്റെ സാങ്കേതിക സഹായവും കിട്ടുന്നുണ്ട്.
അഞ്ചു ഘട്ടങ്ങളിലായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ കഴിയുമ്പോള്‍ 20 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശമുള്ള പട്ടണം ഇങ്ങനെ മാറും
അഞ്ചു ഘട്ടങ്ങളിലായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ കഴിയുമ്പോള്‍ 20 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശമുള്ള പട്ടണം ഇങ്ങനെ മാറും
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം 16000 ഗ്രാമങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും നിന്നുള്ള ജലവും മണ്ണും അമരാവതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇത് ശിലാന്യാസ സ്ഥലത്ത് ഉപയോഗിക്കും. ജനകീയ തലസ്ഥാനം എന്ന സങ്കല്പത്തിലാണ് ഇതു ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
COMMENTS