ദീപക് നമ്പ്യാര്‍/www.vyganews.com ചെന്നൈ: പൊതു തിരഞ്ഞെടുപ്പിനെക്കാള്‍ വാശിയില്‍ നടക്കുന്ന നടികര്‍ സംഘം തിരഞ്ഞെടുപ്പിനിടെ കടികലശലില് പര...
ദീപക് നമ്പ്യാര്‍/www.vyganews.com
ചെന്നൈ: പൊതു തിരഞ്ഞെടുപ്പിനെക്കാള്‍ വാശിയില്‍ നടക്കുന്ന നടികര്‍ സംഘം തിരഞ്ഞെടുപ്പിനിടെ കടികലശലില് പരിക്കേറ്റ നടന് വിശാലിനെ ചികിത്സയ്ക്കു വിധേയനാക്കി.
ശരത് കുമാറും വിശാലും നയിക്കുന്ന സംഘങ്ങളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇരു പക്ഷവും കടുത്ത വാശിയിലാണ്. ജാതിയും മതവുമെല്ലാം പറഞ്ഞ് രാഷ്ട്രീയക്കാരെക്കാള്‍ ദയനീയമായ പ്രചരണമാണ് ഇരു പക്ഷവും നടത്തുന്നത്.
ഇതിന്റെ തുടര്‍ച്ചയായാണ് ഇലക്ഷന് ദിനത്തില്‍ വിശാലിന് അടി കിട്ടിയത്. നടി സംഗീത വോട്ടിടാന്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്. അപ്പോള്‍ അവിടെയുണ്ടായിരുന്ന ശരത് കുമാര്‍ സംഗീതയെ തെറികൊണ്ട് അഭിഷേകം ചെയ്തു. വിശാലിനു വേണ്ടി വാദിക്കുന്നയാളാണ് സംഗീത.
സംഗീതയെ ശരത് കുമാര്‍ തെറി വിളിക്കുന്നതു കേട്ട് വിശാല്‍ ഓടിയെത്തി. ഇതോടെ ശരത് കുമാറും വിശാലും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടെ, ശരത് കുമാറിന്റെ ഒരു സഹായി വിശാലിനെ മുഖത്ത് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപ്രതീക്ഷിതമായ ആക്രമണത്തില്‍ തലചുറ്റി വീണ വിശാലിനെ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കാരവനിലേക്കു മാറ്റി. പിന്നീട് ഒരു ഡോക്ടര്‍ എത്തി വിശാലിനെ കാരവനില്‍ തന്നെ ചികിത്സയ്ക്കു വിധേയനാക്കുകയായിരുന്നു. ആശുപത്രിയിലേക്കു പോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും വിശാല്‍ വിസമ്മതിച്ചു.
ഇന്നു വൈകുന്നേരം അഞ്ചു മണിക്ക് തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ തന്നെ ആക്രമിച്ചത് ആരെന്ന് പറയുമെന്നും തിരഞ്ഞെടുപ്പ് കലങ്ങുമെന്നതിനാല് മിണ്ടുന്നില്ലെന്നുമാണ് വിശാല്‍ പ്രതികരിച്ചത്.
തുടര്‍ച്ചയായി മൂന്നു തവണ നടികര്‍ സംഘത്തിന്റെ പ്രസിഡന്റായിരുന്ന ശരത് കുമാര്‍ സംഘടനയ്ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നാരോപിച്ചാണ് വിശാല്‍, നാസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുതിയ ഗ്രൂപ്പുണ്ടാക്കിയത്.
ഇതിനിടെ സംഘടനയുടെ പേര് സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റേ അസോസിയേഷന് എന്നതില്‍ നിന്നു മാറ്റി തമിഴ്നാട് നടികര്‍ സംഘം എന്നാക്കണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. അതിനു മറുപടിയുമായി വിശാലിനു മൗനപിന്തുണ കൊടുക്കുന്ന കമലഹാസന് രംഗത്തുവന്നു. സംഘടനയുടെ പേര് ഇന്ത്യന്‍ നടികര്‍ സംഘം എന്നാക്കണം എന്നാണ് കമല്‍ ആവശ്യപ്പെട്ടത്.
രാധാകൃഷ്ണ ശാലയിലെ വോട്ടിംഗ് കേന്ദ്രത്തില്‍ ജനപ്രളയം തന്നെയാണ്. മൂവായിരത്തോളം വരുന്ന താരങ്ങളെ നേരിട്ടുകാണാന്‍ ജനം ഒഴുകിയെത്തിയിരിക്കുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പാടുപെടുന്നുണ്ട്.
actor vishal attacked during nadigar sangam election
actor vishal, attack, during, nadigar sangam, election

COMMENTS