ന്യൂഡല്‍ഹി: ഹരിദ്വാറില്‍ ചലച്ചിത്രനടന്‍ ടി.പി.മാധവന് കുഴഞ്ഞുവീണു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണ്. ഹരിദ്വാര്‍ സിറ്റി ആശുപത്രിയിലെ ...
ന്യൂഡല്‍ഹി: ഹരിദ്വാറില്‍ ചലച്ചിത്രനടന്‍ ടി.പി.മാധവന് കുഴഞ്ഞുവീണു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണ്. ഹരിദ്വാര്‍ സിറ്റി ആശുപത്രിയിലെ ഐ.സി.യുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹരിദ്വാറിലെ അയ്യപ്പക്ഷേത്രം സന്ദര്‍ശിക്കാനാണ് അദ്ദേഹം എത്തിയത്. അയ്യപ്പക്ഷേത്രത്തിലെ പൂജാരിയാണ് അദ്ദേഹത്തിന് സഹായത്തിനുള്ളത്.
ബന്ധുക്കളോ സുസഹത്തുക്കളോ നോക്കാനില്ലാത്ത അവസ്ഥയിലാണ് ടി.പി.മാധവന്. കുഴഞ്ഞുവീണ വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്ന് ക്ഷേത്രത്തിലെ പൂജാരി വിഷ്ണു നമ്പൂതിരി പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്കു മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദ്രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരത്തിന്റെ ഇരുവശവും തളരുകയും ചെയ്തു.
ആപ്പിള്‍ വാച്ച് ഇന്ത്യന്‍ വിപണിയിലേക്ക്
COMMENTS