തിരുവനന്തപുരം: കെ.എസ്. ശബരീനാഥന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് നിയമസഭയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എന്‍. ശക്തന് സത്...
തിരുവനന്തപുരം: കെ.എസ്. ശബരീനാഥന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് നിയമസഭയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എന്‍. ശക്തന് സത്യവാചകം ചൊല്ലിക്കൊടുത്തു.
അച്ഛന് അംഗമായിരുന്ന സഭയില്‍ അംഗമായി എത്തിയത് ശബരിയെ വികാരഭരിതനാക്കി.
നിയമസഭാ സമ്മേളനത്തിലും ശബരീനാഥന് പങ്കെടുത്തു. മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡി എപ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിനെ 10128 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശബരീനാഥന് നിയമസഭയിലെത്തുന്നത്.
ശബരീനാഥന് ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി. സത്യപ്രതിജ്ഞയ്ക്കു മുന്‍പ് നടുത്തളത്തിന് വലംവച്ച ശബരീനാഥന് ഭരണ-പ്രതിപക്ഷ നേതാക്കളെ വണങ്ങി.
സത്യപ്രതിജ്ഞയ്ക്കു ശേഷം ഡയസിലെത്തിയ ശബരീനാഥനെ സ്പീക്കര്‍ എന്‍. ശക്തന് അഭിനന്ദിച്ചു. തുടര്‍ന്ന് ശബരിയെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ഇരിപ്പിടത്തിലേക്ക് ആനയിച്ചു. ഭരണപക്ഷ ബെഞ്ചില്‍ കൊടുവള്ളി എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്ററുടെ സമീപത്താണ് ശബരീനാഥന്റെ ഇരിപ്പിടം.
അമ്മ എം.ടി. സുലേഖയ്ക്കും സഹോദരന് അനന്തപത്മനാഭനുമൊപ്പമാണ് ശബരി സഭയിലെത്തിയത്.
ഇതേസമയം, ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷം മാണിയുടെ രാജി ആവശ്യപ്പെട്ട് ബഹളം തുടങ്ങുകയായിരുന്നു.
ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ എന്‍.ശക്തന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സ്പീക്കറുടെ അഭ്യര്‍ഥന മാനിച്ച് സഭാനടപടികളോട് സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു പ്രതിപക്ഷം.
വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.
sabarinath took oath as Kerala assembly member
Sabarinath, Aruvikkara, Election, Oommen Chandy, M Vijaya Kumar, O Rajagopal, G. Karthikeyan, victory, Kerala Assembly

COMMENTS