തിരുവനന്തപുരം : കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം പിടിയിലായ പെണ്‍വാണിഭ സംഘം വന്‍ തട്ടിപ്പുകള്‍ക്കു പദ്ധതിയിട്ടിരുന്നതായി പൊലീസ്. നിരവധി വമ്പന്മാ...
തിരുവനന്തപുരം : കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം പിടിയിലായ പെണ്‍വാണിഭ സംഘം വന്‍ തട്ടിപ്പുകള്‍ക്കു പദ്ധതിയിട്ടിരുന്നതായി പൊലീസ്. നിരവധി വമ്പന്മാരും ടിവി താരങ്ങളും ഈ സംഘത്തിലെ കണ്ണികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.
റെയ്ഡില്‍ പിടിക്കപ്പെട്ട യുവതികള്‍ സിനിമ- സീരിയല്‍ രംഗത്തുള്ളവരെക്കുറിച്ച് പൊലീസിനോടു വെളിപ്പെടുത്തി. ചില രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്.
സീരിയല്‍ രംഗത്തെ മൂന്നു പേര് ഇവരുടെ കേന്ദ്രത്തില്‍ നിത്യസന്ദര്‍ശകരായിരുന്നു. ടെക്നോപാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി പോങ്ങറയിലെ വാടക വീട്ടിലാണ് പെണ്‍വാണിഭസംഘം കേന്ദ്രീകരിച്ചിരുന്നത്.
കിന്‍ഫ്ര പാര്‍ക്കിനടുത്ത് മേനംകുളത്തെ വാടകവീടും ഇവര്‍ താവളമാക്കിയിരുന്നു. എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളും ടെക്കികളുമടങ്ങുന്ന യുവാക്കളെ ചൂഷണം ചെയ്ത് സംഘം ലക്ഷങ്ങള്‍ നേടിയെന്നാണ് പൊലീസിനു കിട്ടുന്ന വിവരം.
ഹോം നഴ്സിംഗിനെന്നു പറഞ്ഞ് ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ട് പല യുവതികളെയും ഇവര്‍ വലയിലാക്കിയിരുന്നു. ഇങ്ങനെ വലയിലാക്കിയ അന്യജില്ലക്കാരായ യുവതികളെയാണ് കഴക്കൂട്ടത്തെ കേന്ദ്രങ്ങളില്‍ താമസിപ്പിച്ച് പലര്‍ക്കും കാഴ്ചവച്ചത്.
ആണ്‍കുട്ടികളെയും യുവാക്കളെയും വലയിലാക്കാനും തന്ത്രമുണ്ട്. താമസവും ഭക്ഷണവും നല്‍കാമെന്ന് പരാമര്‍ശിക്കുന്ന പോസ്റ്ററുകളില്‍ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുകയും ഇതിന്റെ പ്രതികരണമെന്നോണം ബന്ധപ്പെടുന്ന യുവാക്കളെ ഇവര്‍ കേന്ദ്രത്തിലെത്തിച്ച് വലയിലാക്കുന്നതുമാണ് പതിവ്. 22 മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
പിടിയിലായ വീട്ടമ്മയും യുവാവുമാണ് ഈ സംഘത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്. നഗരത്തിലെ ഒരു ഹോട്ടലും അനാശാസ്യത്തിന് ഉപയോഗിച്ചിരുന്നു.
sex racket busted in kazhakkuttam
sex
sex racket
crime

COMMENTS