കോട്ടയം : സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാത്രമാ...
കോട്ടയം : സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാത്രമാണെന്ന് സരിതാ നായരുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന്.
സോളാര്‍ കേസില്‍ നിരവധി ഉന്നതന്മാര്ക്ക് പങ്കുണ്ടെന്നും അടുത്തദിവസം സരിത ഇതു മഞ്ചേരി കോടതിയില്‍ വെളിപ്പെടുത്തുമെന്നും ഫെനി പറഞ്ഞു.
അരുവിക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യുഡിഎഫിനെതിരേ ആരോ തൊടുത്തു വിട്ട ആയുധമാണ് വീഡിയോ. മുഖ്യമന്ത്രിയോടു അടുപ്പമോ വിരോധമോ ഇല്ല.
സരിതയുടെ കേസുമായി ബന്ധപ്പെട്ട് അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെ പണം ഏല്‍പ്പിച്ചിട്ടുണ്ട്. അതില്‍ മറ്റാരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന് അറിയില്ല. അഭിഭാഷകന് എന്ന നിലക്ക് അത് ചോദിക്കേണ്ട കാര്യം തനിക്കില്ലെന്നും ഫെനി പറഞ്ഞു.
ഫെനിയുടെ വിവാദ സംഭാഷണങ്ങള്‍ ഇന്നലെ ചാനലുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് വിശദീകരണം. സരിതയ്ക്കു മുഖ്യമന്ത്രിയും മന്ത്രിമാരായ അടൂര്‍ പ്രകാശും ആര്യാടന് മുഹമ്മദും പണം നല്‍കിയിരുന്നതായി ഫെനി സ്വകാര്യ സംഭാഷണത്തില്‍ പറയുന്നത് ചാനലുകള്‍ ചോര്‍ത്തി പുറത്തുവിടുകയായിരുന്നു.
സോളാര്‍ കേസില്‍ നടന്ന വിലപേശലില്‍ മന്ത്രിമാര്‍ പോലുമുണ്ട്. പക്ഷേ, ഒരു ഉന്നതന് പോലും പിടിക്കപ്പെട്ടിട്ടില്ല. സരിതയെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോള്‍ തനിക്കു നേരേ തിരിഞ്ഞിരിക്കുകയാണ്.
സരിതയ്ക്ക് കോടതിയില്‍ നിന്നു നീതി ലഭിച്ചില്ല. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളിലുള്ളതു താന്‍തന്നെ. എന്നാല്‍, ശബ്ദം മറ്റാരുടേതോ ആണ്. ശബ്ദസംബന്ധമായ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണ്. തന്റേയും ക്ലാര്‍ക്കിന്റേയും ദൃശ്യങ്ങള്‍ കാട്ടി വ്യാജ പ്രചരണം നടത്തിയ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കും.
മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വ്യാജകഥയിലെ തമ്പാനൂര്‍ രവി എന്ന കഥാപാത്രത്തെ അറിയില്ല. (മുഖ്യമന്ത്രിക്കു വേണ്ടി തമ്പാനൂര്‍ രവിയാണ് പണം എത്തിച്ചിരുന്നതെന്നാണ് പുറത്തുവന്ന വീഡിയോയിലുള്ളത്.)

COMMENTS