ന്യൂഡല്‍ഹി : കാടു വെട്ടിത്തെളിക്കാന്‍ വളഞ്ഞ വഴിയിലൂടെ അനുമതി നല്കി വിവാദത്തിലായിരിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയൊരു തന്ത്രവുമ...
ന്യൂഡല്‍ഹി : കാടു വെട്ടിത്തെളിക്കാന്‍ വളഞ്ഞ വഴിയിലൂടെ അനുമതി നല്കി വിവാദത്തിലായിരിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയൊരു തന്ത്രവുമായി വീണ്ടും രംഗത്ത്. ഇക്കുറി ശല്യക്കാരായ കാട്ടുമൃഗങ്ങളെ വേട്ടയാടാനുള്ള അനുമതിയാണ് നല്കാന് പോകുന്നത്.
ഫലത്തില്‍ കാട്ടില്‍ കയറി ആര്‍ക്കും ഏതു ജീവിയെയും വെടിവച്ചു കൊല്ലാനുള്ള അനുമതിയായി ഇതു മാറിയേക്കുമെന്നാണ് പ്രകൃതി സ്നേഹികളുടെ ഭയം. പെട്ടെന്നു പെറ്റുപെരുകി മനുഷ്യന്റെ കൃഷിയിടത്തിലേക്കും മറ്റുമിറങ്ങുന്ന മൃഗങ്ങളെ നിശ്ചിത കാലത്തേയ്ക്കു വേട്ടയാടാനുള്ള അനുമതിയാണ് നല്കാന് പോകുന്നത്. ആദ്യ ഘട്ടത്തില്‍ മാനുകള്‍, കാട്ടുപന്നി തുടങ്ങിയവയെ കൊല്ലാനുള്ള അനുമതിയാണ് നല്കാന് പോകുന്നതെന്ന് വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറയുന്നു.
വേട്ടയാടല്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. അഭിപ്രായം അറിയുന്ന മുറയ്ക്ക് വേട്ടയ്ക്ക് അനുമതി നല്‍കും.
ഇതു സംബന്ധിച്ചു സംസ്ഥാനങ്ങളോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അഭിപ്രായമാരാഞ്ഞിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ മറുപടി വരുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും.
1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ തിരുത്തല്‍ വരുത്തിക്കൊണ്ടാണ് വേട്ട അനുവദിക്കാന്‍ പോകുന്നത്.
Modi government to permit hunting in Indian forests
Forest
Crime
Narendra Modi

COMMENTS