Search

വിലക്ക് വന്നപ്പോ മാഗിക്ക് പൊന്നുംവില! വടക്കന്‍ ഡല്‍ഹിയില്‍ 10 രൂപയുടെ മാഗിക്ക് 102 രൂപ

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ആഡംബര പ്രദേശങ്ങളിലെ സ്‌റ്റോറുകളില്‍ ചില അനധികൃത കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നതായി റിപോര്‍ട്ട്. വിലക്ക് വന്നതോടെ കടകളില്‍ സ്‌റ്റോക്കിരിക്കുന്ന മാഗി പാക്കറ്റുകള്‍ വന്‍ വിലയ്ക്കാണ് ഷോപ്പുടമകള്‍ വില്‍ക്കുന്നത്.

10 രൂപയുടെ മാഗി പാക്കറ്റ് 102 രൂപയ്ക്കാണത്രേ വില്പന. ചെല്ലുന്ന ആര്‍ക്കും ഈ പാക്കറ്റുകള്‍ നല്‍കില്ല. നല്ല പരിചയക്കാരാണെങ്കില്‍ മാത്രം കറുത്ത കവറിലിട്ട്, മയക്കുമരുന്ന് കൈമാറുന്ന ജാഗ്രതയോടെ അവ കൈമാറും.

വിലക്ക് വന്നതോടെ മാഗി എല്ലാ ഷോപ്പുകളില്‍ നിന്നും സ്‌റ്റോക്കുകള്‍ പിന്‍ വലിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ എത്തിച്ച സ്‌റ്റോക്കുകള്‍ ചിലര്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

ഒരാള്‍ക്ക് രണ്ട് പാക്കറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് വാസന്ത് വിഹാറിലെ ഒരു ഷോപ്പുടമ സാക്ഷ്യപ്പെടുത്തുന്നു.

SUMMARY: Walk into the local market of the posh south Delhi locality of Vasant Vihar and shopkeepers there greet you with a warm smile until you tell them what you want to buy. Unless you are a familiar face, the ‘packet’ is not sold.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വിലക്ക് വന്നപ്പോ മാഗിക്ക് പൊന്നുംവില! വടക്കന്‍ ഡല്‍ഹിയില്‍ 10 രൂപയുടെ മാഗിക്ക് 102 രൂപ