കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഷിയാ വിഭാഗക്കാരുടെ അല്‍ ഇമാം അല്‍ സദേക് പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മരണം 25 ആയി. സ്ഫോടനത്തിന്റെ ഉത്തര...
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഷിയാ വിഭാഗക്കാരുടെ അല്‍ ഇമാം അല്‍ സദേക് പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മരണം 25 ആയി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു.
പരിക്കേറ്റ നിരവധി പേര് ഗുരുതനിലയില് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു ആക്രമണം .
ശരീരത്ത് സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ചെത്തിയ നിറച്ചെത്തിയ ചാവേര്‍ ജനക്കൂട്ടത്തിനിടയില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
മരണസംഖ്യ ഇനിയും കൂടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലെ ഷിയാ പള്ളികളില്‍ അടുത്തടുത്ത വെള്ളിയാഴ്ചകളില്‍ സ്ഫോടനമുണ്ടായിരുന്നു.
COMMENTS