തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താന് ചെയര്‍മാനായ വേളയില്‍ കെഎസ്എഫ്ഡിസിയില്‍ നിന്ന് താരങ്ങള്‍ രാജിവച്ചത് ഗണേശ് കുമാര്‍ ഉള്‍പ്പെടെയുള്ളവ...
തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താന് ചെയര്‍മാനായ വേളയില്‍ കെഎസ്എഫ്ഡിസിയില്‍ നിന്ന് താരങ്ങള്‍ രാജിവച്ചത് ഗണേശ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മബാഹ്യസമ്മര്ദം കൊണ്ടാണന്ന് ഇടവേള ബാബു പറയുന്ന ശബ്ദരേഖ പുറത്ത്.
ചെയര്മാന് രാജ് മോഹന്‍ ഉണ്ണിത്താനാണ് ശബ്ദരേഖ പുറത്തുവിട്ടത്. തിരികെ വരാന്‍ തയ്യാറാണന്നും ഒരു ചലച്ചിത്ര പ്രവര്‍ത്തകനോട് ഇടവേള ബാബു വെളിപ്പെടുത്തുന്നതും ശബ്ദരേഖയിലുണ്ട്.
രാജ്മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇടവേള ബാബു അടക്കം ഏഴുപേര്‍ കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജിവച്ചത്.
കെഎസ്എഫ്ഡിസി മുന്‍ വൈസ് ചെയര്മാന് ഇടവേള ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെ:
ഗണേശനാണ് നമ്മളെ വച്ചത്. ഗണേശന് മാറാന്‍ പറയുമ്പോ നമുക്ക് അവിടെ നില്ക്കാന് പറ്റുമോ? ഞാന്‍ വച്ചിട്ടല്ലേ അവിടെയിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചാല്‍ എനിക്ക് മറുപടിയില്ല. അത് പുറത്ത് പറയാന്‍ കൊള്ളില്ല.
എനിക്കിപ്പം അപ്പുറത്ത് നരേന്ദ്ര മോദിയായാലും പ്രശ്നമില്ല. നമ്മള് ചെയ്യുന്നത് സിന്സിയറാണെങ്കില് പിന്നെ എന്തിനാണ് പേടിക്കുന്നത്. ഉണ്ണിത്താനല്ല, സിഎമ്മിന്റെ കൂടെയിരിക്കാനും ഞാന്‍ തയാറാണ്.
പൊതുവെ എല്ലാവരും രാജിവയ്ക്കുമ്പോള്‍ ഞാനും സ്വാഭാവികമായും രാജിവച്ചേ പറ്റൂ. അതുകൊണ്ടു മാത്രമാണ്. അല്ലെങ്കില്‍ ഞാനൊരു കരിങ്കാലി ആയിപ്പോകില്ലേ?
ഒന്നുകില്‍ നിങ്ങള്‍ കെഎസ്എഫ്ഡിസിയുടെ മുമ്പില്‍ രണ്ട് ബോര്‍ഡ് എഴുതി വയ്ക്കണം. മാധ്യമങ്ങള്‍ അത് കവര്‍ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ പ്രസ് ക്ലബ്ബില്‍ പോയി ഇതിന്റെ ഒരു നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്യണം. അല്ലെങ്കില്‍ അവിടെ പ്രസ് മീറ്റ് നടത്തണം. അല്ലെങ്കില്‍ നിങ്ങള്‍ കുറച്ചുപേരെ സംഘടിപ്പിച്ച് കെഎസ്എഫ്ഡിസിയുടെ മുമ്പില്‍ ധര്‍ണ നടത്തുവോ, അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യണം.
രാജ് മോഹന്‍ ഉണ്ണിത്താനല്ല ആരു വന്നാലും കെഎസ്എഫ്ഡിസിയില്‍ പ്രവര്‍ത്തിക്കുന്നതിന് എതിര്‍പ്പില്ല. അഴിമതി നടത്തിയിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് എന്ത് അന്വേഷണം പ്രഖ്യാപിച്ചാലും പേടിയില്ല.
Edavela babu ready to return ksfdc
Edavela babu
Cinema

COMMENTS